വെള്ളാപ്പള്ളിക്ക് പണികിട്ടി?എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി

നൂറുപേർക്ക് ഒരാൾ എന്ന നിലയിലായിരുന്നു ആദ്യകാലങ്ങളിൽ ഇത്. എന്നാൽ 99 ൽ എസ്എൻഡിപി യോഗത്തിന്‍റെ ബൈലോ ഭേദഗതി ചെയ്ത് വോട്ടവകാശം ഇരുനൂറിൽ ഒരാൾക്കാക്കി. ഇത്തരത്തിൽ പ്രാതിനിധ്യ വോട്ടവകാശത്തിന് ഉത്തരവ് നൽകാൻ കേന്ദ്രസർക്കാരിന് അവകാശമില്ല എന്ന കണ്ടെത്തലോടെയാണ് നിലവിലെ രീതി റദ്ദാക്കിയത്

0

കൊച്ചി | എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. ഇതോടെ മുഴുവൻ സ്ഥിരാംഗങ്ങൾക്കും പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കാൻ ഇനി മുതൽ വോട്ടുചെയ്യാം. എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ സുപ്രധാന ഉത്തരവ്. നിലവിൽ ഇരുനൂറ് അംഗങ്ങൾക്ക് ഒരാളെന്ന നിലയ്ക്കാണ് പ്രാതിനിധ്യ വോട്ടവകാശം ഉളളത്. ഒരു ശാഖയിൽ 600 പേരുണ്ടെങ്കിൽ മൂന്നു പേർക്ക് വോട്ടവകാശം കിട്ടും. നിലവിൽ പതിനായിരത്തോളം പേർക്കാണ് പ്രാതിനിധ്യ വോട്ടവകാശം ഉളളത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുളള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 1974 ലെ കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പ്രാതിനിധ്യ വോട്ടവകാശം നിശ്ചയിച്ചത്.

നൂറുപേർക്ക് ഒരാൾ എന്ന നിലയിലായിരുന്നു ആദ്യകാലങ്ങളിൽ ഇത്. എന്നാൽ 99 ൽ എസ്എൻഡിപി യോഗത്തിന്‍റെ ബൈലോ ഭേദഗതി ചെയ്ത് വോട്ടവകാശം ഇരുനൂറിൽ ഒരാൾക്കാക്കി. ഇത്തരത്തിൽ പ്രാതിനിധ്യ വോട്ടവകാശത്തിന് ഉത്തരവ് നൽകാൻ കേന്ദ്രസർക്കാരിന് അവകാശമില്ല എന്ന കണ്ടെത്തലോടെയാണ് നിലവിലെ രീതി റദ്ദാക്കിയത്. 99 ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. പുതിയ ഉത്തരവോടെ എസ്എൻഡിപി യോഗത്തിലെ സ്ഥിരാംഗങ്ങളായ മുപ്പതുലക്ഷത്തോളം പേർക്ക് വോട്ടവകാശം ലഭിക്കും. കൊവിഡ് സാഹചര്യം നിലനിൽക്കെ പുതിയ വോട്ടർപട്ടികയുണ്ടാക്കി ഉടൻ തെരഞ്ഞെടുപ്പ് നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വെളളാപ്പളളി നടേശൻ ഹൈക്കോടതിയെ സമീപിച്ചേക്കും. സ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ സുപ്രധാന ഉത്തരവ്.

പ്രാതിനിധ്യ വോട്ട് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ സംഘടനയിലെ ഏകാധിപത്യം അവസാനിപ്പിക്കുന്ന വിധിയാണിതെന്നായിരുന്നു മുന്‍ പ്രസിഡന്റ് സികെ വിദ്യാസാഗറിന്റെ പ്രതികരണം. ജനാധിപത്യം തിരിച്ചുകൊണ്ടുവരാനുള്ള വിധിയാണെന്ന് ശ്രീനാരായണ ധർമ പരിപാലന വേദി നേതാവ് ബിജു രമേശും പ്രതികരിച്ചു. എസ്.എന്‍.ഡി.പിയിലെ എല്ലാവർക്കും വോട്ടവകാശം നല്‍കി തെരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. അതുകൊണ്ടാണ് പ്രാതിനിധ്യ വോട്ടവകാശം നടപ്പാക്കിയത്. എന്നാല്‍ കാല്‍ നൂറ്റാണ്ടിലേറെ സംഘടനയില്‍ നിലനിന്ന ഏകാധിപത്യം അവസാനിപ്പിക്കുന്ന വിധിയാണ് ഹൈക്കോടതിയുടേതെന്ന് എസ്.എന്‍.ഡി.പിയോഗം മുന്‍ പ്രസിഡന്റ് സി.കെ വിദ്യാസാഗർ പ്രതികരിച്ചു. ചില വ്യക്തികളുടെ താത്പര്യമാണ് കഴിഞ്ഞ കുറേ കാലമായി എസ്എന്‍ഡിപിയില്‍ നടക്കുന്നതെന്നും സംഘടനക്ക് ജനാധിപത്യസ്വഭാവം നല്‍കുന്ന വിധിയാണുണ്ടായതെന്നും ബിജു രമേശും പ്രതികരിച്ചു. എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പുകളിലെ പ്രാതിനിധ്യ വോട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. എസ്എന്‍ഡിപിയുടെ ജനാധിപത്യത്തെ മുച്ചൂടും തകര്‍ത്തെന്നും ഇതിന്‍റെ ഫലമായുണ്ടായ വിധിയാണിതെന്നും വിദ്യാസാഗര്‍ പറഞ്ഞു.

-

You might also like

-