പത്തനംതിട്ടയിൽ കനത്ത മഴ പമ്പാ നദി തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുവാൻ അധികൃതർ നിർദേശം

തുടർച്ചയായി പെയ്ത മഴയിൽ പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നു. അഴുതയിൽ മുഴിക്കൽ ചപ്പാത്ത് മുങ്ങി.

0

പത്തനംതിട്ടയിൽ കനത്ത മഴ. ശക്തമായ മഴയ്ക്ക് സാധഅയതയുള്ളതിനാൽ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി പെയ്ത മഴയിൽ പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നു. അഴുതയിൽ മുഴിക്കൽ ചപ്പാത്ത് മുങ്ങി. നദി തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുവാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തുണ്ടാകാൻ സാധ്യതയുടെ അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർമാർക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ജൂലൈ 18 മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ അതിതീവ്രമായതോ അതിശക്തമായാതോ ആയ മഴക്കുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

You might also like

-