ഹ‍ൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി ശസ്ത്രക്രിയ പുരോഗമിക്കുന്നു

ശസ്‌ത്രക്രിയക്കായി കൊച്ചി ലിസി ആശുപത്രിയില്‍ നിന്നും ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം രാവിലെ ഏഴിന് തിരുവനപുരത്ത്ക്ക് തിരിക്കുകയും രാവിലെ 11 മണിയോടെയാണ് കിംസിൽ ശസ്ത്രക്രിയ യിലൂടെ ഹൃദയം വേർപെടുത്തി

0

കൊച്ചി /തിരുവനന്തപുരം :  ഹ‍ൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി. അഞ്ച് ഡോക്ടര്‍മാരും ശംഖുമുഖം എസിപിയുമായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് തിരുവന്തപുരം കിംസിൽ മസ്തിഷ്കമരണം ഉണ്ടായ അമ്പതുകാരിയുടെ ഹൃദയമാണ് ഹെലികോപ്റ്ററിൽ കൊച്ചിലെത്തിക്കുന്നത്. ശസ്‌ത്രക്രിയക്കായി കൊച്ചി ലിസി ആശുപത്രിയില്‍ നിന്നും ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം രാവിലെ ഏഴിന് തിരുവനപുരത്ത്ക്ക് തിരിക്കുകയും രാവിലെ 11 മണിയോടെയാണ് കിംസിൽ ശസ്ത്രക്രിയ യിലൂടെ ഹൃദയം വേർപെടുത്തി . തുടർന്ന്‌ 2 മണിയോടെ ഹൃദയവുമായി കൊച്ചിയിലേക്ക് ഹെലികോപ്‌റ്റർ തിരിക്കുകയായിരുന്നു .

ഗ്രാൻഡ് ഹയാത് ഹെലിപാഡിൽ ഇറങ്ങിയ ഹെലിഹോപ്റ്ററിൽനിന്നും നാലുമിനിട്ടുകൊണ്ടാണ് ഹൃദയം വഹിച്ചുകൊണ്ടുള്ള ആബുലൻസ് ലിസ്സി ആശുപത്രിയിൽ എത്തിയത് കൊച്ചിയില്‍ ചികിത്സയിലുള്ള കോതമംഗലം സ്വദേശിനിക്ക് ശരീരത്തിൽ ഹൃദയം തുന്നിച്ചേർക്കുന്ന നടപടി ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്ററിന്റെ ആദ്യയാത്ര ഇത് . തിരുവനന്തപുരത്ത് നിന്നും ഹൃദയവുമായാണ്‌ ഹെലികോപ്‌റ്റർ ആദ്യമായി പറന്നെത്തിയത് . സർക്കാർ വാടകക്കെടുത്ത ഹെലികോ്‌റ്റർ ആദ്യമായാണ്‌ ഇന്ന്‌ ഉപയോഗിക്കുന്നത്‌.

You might also like

-