ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

ശസ്ത്രക്രിയ ഉപകരണങ്ങളുടെ കണക്കെടുപ്പ് നടത്തണമെന്നും ആരോ​ഗ്യവകുപ്പിന്റെ മാർഗരേഖയിൽ പറയുന്നു. നശിപ്പിക്കുന്ന വസ്തുക്കളുടെയും കണക്ക് കൃത്യമായി സൂക്ഷിക്കണം.

തിരുവനന്തപുരം | ശസ്ത്രക്രിയ പിഴവിൽ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ആവർത്തിക്കുന്ന ശസ്ത്രക്രിയ പിഴവുകൾക്ക് പിന്നാലെ, മാർഗരേഖ പുറത്തിറക്കിയത് . രോഗികളെ ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണം. ഓപ്പറേഷൻ തിയറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണം. തുടങ്ങിയവയാണ് മാർഗരേഖയിലുള്ളത്.ശസ്ത്രക്രിയ ഉപകരണങ്ങളുടെ കണക്കെടുപ്പ് നടത്തണമെന്നും ആരോ​ഗ്യവകുപ്പിന്റെ മാർഗരേഖയിൽ പറയുന്നു. നശിപ്പിക്കുന്ന വസ്തുക്കളുടെയും കണക്ക് കൃത്യമായി സൂക്ഷിക്കണം. വൈറ്റ് ബോർഡിൽ രേഖപ്പെടുത്തിയിരിക്കണം എന്നുള്ളത് കൃത്യമായി തന്നെ ഈ മാർഗ്ഗരേഖയിൽ പറയുന്നുണ്ട്. ശസ്ത്രക്രിയ പിഴവുകൾ അടിക്കിടെ ഉണ്ടാകുന്ന ഒരു സാഹചര്യം
നിലവിൽ ഒരു പ്രോട്ടോകോൾ ഉണ്ട്. ഇത് പുതുക്കിയാണ് പുതിയ മാർ​ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ഓപ്പറേഷന് മുമ്പ് കേസ് റെക്കോർഡ് പൂർത്തിയാക്കിയിരിക്കണം. ഓപ്പറേറ്റീവ് ലിസ്റ്റിൽ വാർഡ് ഡോക്ടറും അതുപോലെ തന്നെ നഴ്സിംഗ് ഇൻചാർജും പരിശോധിച്ച കൃത്യമായി ഒപ്പ് ഇട്ടിരിക്കണമെന്നും നിർദേശിക്കുന്നു.

You might also like

-