സംസ്ഥാനത്ത് ഡോക്ടര്‍മാരുള്‍പ്പെടെ 108 പേര്‍ക്ക് കോവിഡ് ആരോഗ്യമേഖലയിൽ ആശങ്കയിൽ
മുന്നാറിൽ സ്വകര്യ ആശുപത്രിയിലെ ഡോക്ടർക്കാർക്ക് രോഗം സ്ഥികരിച്ചതിനുപിന്നാലെ മറ്റൊരു ഡോക്ടർക്കും രണ്ടു ജീവനക്കാർക്കും രോഗം പിടിപെട്ടു മുന്നൂറിലധികം പേരനാണ് ഇതോടെ നിരീകഷണത്തിൽ പോകേണ്ടിവന്നു .
തിരുവനന്തപുരം : സംസ്ഥാനത്ത് 20 ദിവസത്തിനിടെ ഡോക്ടര്‍മാരടക്കം 108 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്കും സമ്പർഗ്ഗം വഴിയാണ് രോഗം പിടിപെട്ടിട്ടുള്ളത് .ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വൻ പ്രശ്നങ്ങൾക്കിടയാക്കിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നാലു ദിവസത്തിനുള്ളിൽ ഏഴു ഡോക്ടർമാർക്കും മൂന്നു നഴ്സുമാർക്കും ഉൾപ്പെടെ 18 ജീവനക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചതോടെ പ്രതിസന്ധി രൂക്ഷമാണ്. ഇടുക്കി ജില്ലയിലെ മുന്നാറിൽ സ്വകര്യ ആശുപത്രിയിലെ ഡോക്ടർക്കാർക്ക് രോഗം സ്ഥികരിച്ചതിനുപിന്നാലെ മറ്റൊരു ഡോക്ടർക്കും രണ്ടു ജീവനക്കാർക്കും രോഗം പിടിപെട്ടു മുന്നൂറിലധികം പേരനാണ് ഇതോടെ നിരീകഷണത്തിൽ പോകേണ്ടിവന്നു .ഇടുക്കിയില്‍ 3 ഡോക്ടര്‍മാര്‍ക്കടക്കം രോഗം സ്ഥിരീകരിച്ചതോടെ ഹൈറേഞ്ചിലെ 7 ആശുപത്രികള്‍ അടച്ചു.രാജക്കാടും അടിമാലിയിലും ആരോഗ്യപ്രവർത്തകർക്ക് രോഗം ഇതിനോടകം സ്ഥികരിച്ചൂ.
തൃശൂരില്‍ ഇരുപത്തഞ്ചും എറണാകുളത്ത് 20 ഉം ആലപ്പുഴയില്‍ 13 ഉം ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാണ്. ആരോഗ്യവകുപ്പിലെയും തദ്ദേശസ്ഥാപനങ്ങളിലും ജീവനക്കാരുടെ ആശങ്കയകറ്റാന്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുന്ന ജംബോ വിഡിയോ കോണ്‍ഫറന്‍സ് മറ്റന്നാള്‍ നടക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നാലു ദിവസത്തിനുള്ളിൽ കോവിഡ് ഡ്യൂട്ടിയിലല്ലാത്ത ഏഴു ഡോക്ടർമാർക്കും മൂന്നു നഴ്സുമാർക്കും ഉൾപ്പെടെ 18 ജീവനക്കാർക്ക് കോവിഡ് സ്‌ഥിരീകരിച്ചതോടെ പ്രതിസന്ധി രൂക്ഷമാണ്. 40 ഡോക്ടർമാരും 75 ലേറെ നഴ്സുമാരും ഉള്‍പ്പെടെ 150 ലേറെ ജീവനക്കാരാണ് ക്വാറന്റീനിലായത്. ഇടുക്കിയില്‍ 3 ഡോക്ടര്‍മാര്‍ക്കടക്കം രോഗം സ്ഥിരീകരിച്ചതോടെ ഹൈറേഞ്ചിലെ 7 ആശുപത്രികളാണ് അടച്ചത്. ആലപ്പുഴയില്‍ 13 ഉം എറണാകുളത്ത് 20 ഉം ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാണ്.