വിധിയിൽഭിന്നത  ത​മി​ഴ്നാ​ട്ടി​ലെ എം​എ​ൽ​എ​മാ​രു​ടെ അ​യോ​ഗ്യ​ത: ജ​ഡ്ജി​മാ​രി​ൽ ഭി​ന്ന​ത; കേ​സ് വി​ശാ​ല ബെ​ഞ്ചി​ന്

കേ​സ് പ​രി​ഗ​ണി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് ഇ​ന്ദി​രാ ബാ​ന​ർ​ജി, ജ​സ്റ്റീ​സ് എം. ​സു​ന്ദ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന് ഏ​കാ​ഭി​പ്രാ​യ​ത്തി​ൽ എ​ത്താ​നാ​യി​ല്ല. ചീ​ഫ് ജ​സ്റ്റീ​സ് സ്പീ​ക്ക​റു​ടെ തീ​രു​മാ​ന​ത്തെ അ​നു​കൂ​ലി​ച്ച​പ്പോ​ൾ ജ​സ്റ്റീ​സ് സു​ന്ദ​ർ എം​എ​ൽ​എ​മാ​ർ​ക്ക് അ​നു​കൂ​ല​മാ​യി വി​ധി​ച്ചു. ഇ​തോ​ടെ​യാ​ണ് കേ​സ് വി​ശാ​ല ബെ​ഞ്ചി​നു വി​ട്ട​ത്.

0

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി കെ. ​പ​ള​നി​സ്വാ​മി​യു​ടെ സ​ർ​ക്കാ​രി​ൽ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ട്ടു​ത്തി​യ 18 എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ​തി​നെ​തി​രാ​യ ഹ​ർ​ജി വി​ശാ​ല ബെ​ഞ്ചി​ന്. ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി വി​ശാ​ല ബെ​ഞ്ചി​നു വി​ട്ട​ത്. കേ​സ് പ​രി​ഗ​ണി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് ഇ​ന്ദി​രാ ബാ​ന​ർ​ജി, ജ​സ്റ്റീ​സ് എം. ​സു​ന്ദ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന് ഏ​കാ​ഭി​പ്രാ​യ​ത്തി​ൽ എ​ത്താ​നാ​യി​ല്ല. ചീ​ഫ് ജ​സ്റ്റീ​സ് സ്പീ​ക്ക​റു​ടെ തീ​രു​മാ​ന​ത്തെ അ​നു​കൂ​ലി​ച്ച​പ്പോ​ൾ ജ​സ്റ്റീ​സ് സു​ന്ദ​ർ എം​എ​ൽ​എ​മാ​ർ​ക്ക് അ​നു​കൂ​ല​മാ​യി വി​ധി​ച്ചു. ഇ​തോ​ടെ​യാ​ണ് കേ​സ് വി​ശാ​ല ബെ​ഞ്ചി​നു വി​ട്ട​ത്. 2017 സെ​പ്റ്റം​ബ​ർ 18നാ​ണ് എം​എ​ൽ​എ​മാ​രെ സ്പീ​ക്ക​ർ പി. ​ധ​ന​പാ​ൽ അ​യോ​ഗ്യ​രാ​ക്കി​യ​ത്. ടി.​ടി.​വി. ദി​ന​ക​രു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ് എം​എ​ൽ​എ​മാ​ർ വി​പ്പ് ലം​ഘി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യി​ൽ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തി​യ 18 എം​എ​ൽ​എ​മാ​ർ​ക്കെ​തി​രേ 1986 ലെ ​കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ‌​ര​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ത​ങ്ക​ത​മി​ഴ്ശെ​ൽ​വ​ൻ, ആ​ർ. മു​രു​ക​ൻ, മാ​രി​യ​പ്പ​ൻ കെ​ന്ന​ഡി, കെ. ​ക​തി​ർ​ക്കാ​മു, സി. ​ജ​യ​ന്തി പ​ദ്മ​നാ​ഭ​ൻ, പി. ​പ​ള​നി​യ​പ്പ​ൻ, വി. ​സെ​ന്തി​ൽ ബാ​ലാ​ജി, എ​സ്. മു​ത്ത​യ്യ, പി. ​വെ​ട്രി​വേ​ൽ, എ​ൻ.​ജി. പാ​ർ​ഥി​പ​ൻ, എം. ​ര​ങ്ക​സ്വാ​മി, ആ​ർ. ത​ങ്ക​ദു​രൈ, ആ​ർ. ബാ​ല​സു​ബ്ര​ഹ്മ​ണി, എ​സ്. ജി. ​സു​ബ്ര​ഹ്മ​ണ്യ​ൻ, ആ​ർ. സു​ന്ദ​ർ​രാ​ജ്, കെ. ​ഉ​മാ മ​ഹേ​ശ്വ​രി എ​ന്നീ അം​ഗ​ങ്ങ​ളെ​യാ​ണ് അ​യോ​ഗ്യ​രാ​ക്കി​യ​ത്.

You might also like

-