കൂട്ടബലാൽസംഗത്തിനിരയായ ഇരയുടെ സംസ്കാരം വീട്ടുകാർ അറിയാതെ ; ദേശീയ വനിതാ കമ്മീഷൻറിപ്പോർട്ട് തേടി

കൂട്ടബലാൽസംഗത്തിനിരയായി അതിദാരുണമായി കൊല്ലപ്പെട്ട 19കാരിയുടെ മൃതദേഹം കുടുംബാംഗങ്ങളേ പോലുംകാണിക്കാതെ പോസ്റ്റുമോർട്ടത്തിന് ശേഷം പുലർച്ചെ പൊലീസ് തെളിവുകൾ നശിപ്പിയ്ക്കാൻ ദഹിപ്പിക്കുകയായിരുന്നു

0

ഉത്തർപ്രദേശിലെ ഹാത്രസിൽ ക്രൂരബലാല്‍സംഗത്തിനരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് തടഞ്ഞു. പൊലീസിന്‍റെ വിലക്ക് ലംഘിച്ച് റോഡിലിറങ്ങിയ രാഹുലും പ്രിയങ്ക പ്രവര്‍ത്തകരോടൊപ്പം നടക്കുകയാണ്.

 

ലക്‌നൗ :ഉത്തർപ്രദേശിലെ ഹാത്രസിൽ സവർണ്ണ ജാതിക്കാർ കൂട്ടബലാൽസംഗത്തിനിരകൊലചെയ്ത ദലിത് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ അനുമതിയില്ലാതെ സംസ്കരിച്ചതില്‍ ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പെൺ‌കുട്ടിയുടെ വീട്ടിലേയ്ക്ക് ആരെയും കടത്തിവിടാതെ പൊലീസ്വീടിനു ചുറ്റും വലിയ തീർത്തു . പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിക്ഷേധം കാണാത്തതിനാൽ ജില്ലയുടെ അതിരുകൾ അടച്ചു.

കൂട്ടബലാൽസംഗത്തിനിരയായി അതിദാരുണമായി കൊല്ലപ്പെട്ട 19കാരിയുടെ മൃതദേഹം കുടുംബാംഗങ്ങളേ പോലുംകാണിക്കാതെ പോസ്റ്റുമോർട്ടത്തിന് ശേഷം പുലർച്ചെ പൊലീസ് തെളിവുകൾ നശിപ്പിയ്ക്കാൻ ദഹിപ്പിക്കുകയായിരുന്നു . പ്രശനം വിവാദമായതിനെത്തുടർന്നു പ്രതിക്ഷേധം ശ്കതമി ഇതോടെയാണ് പെൺകുട്ടിയുടെ ഗ്രാമമായ ബൂൽഗഡിയിലേയ്ക്ക് മാധ്യമങ്ങളെയും രാഷ്ട്രീയ നേതാക്കളെയും വിലക്കുകയായിരുന്നു യോഗി സർക്കാർ

. പെൺകുട്ടിയുടെ വീടിന് ഒന്നരകിലോമീറ്റർ അകലെ റോഡുകളെല്ലാം ബാരിക്കേഡുവച്ച് അടച്ചു. കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. പ്രത്യേക അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ തടസപ്പെടുത്തിയെന്ന് പൊലീസിന്റെ ആരോപണം. കാവൽ നിന്നിരുന്ന മൂന്ന് പൊലീസുകാർക്ക് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

ബിജെപി ഭരണത്തിൽ യുപിയിൽ സ്ത്രീ പീഡകർ സ്വതന്ത്രരായി വിഹരിക്കുകയാണെന്നും യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചൊഴിയണമെന്നും ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു. പെൺകുട്ടികളുടെ കുടുംബാംഗങ്ങളെ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ച് രാഷ്ട്രീയ ടൂറിസത്തിന് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി മുക്താർ അബാസ് നഖ്വി കുറ്റപ്പെടുത്തി.

You might also like

-