വിചാരണ നീട്ടിവെക്കണം ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ഹരജി തള്ളി

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിചാരണ രണ്ട് മാസത്തേയ്ക്ക് നിർത്തിവെയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്.

0

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് തിരിച്ചടി. വിചാരണ നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ വിചാരണ തുടരാമെന്നും കോടതി ഉത്തരവിട്ടു.കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിചാരണ രണ്ട് മാസത്തേയ്ക്ക് നിർത്തിവെയ്ക്കണം എന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വിചാരണ നീട്ടിയാൽ അത് സാക്ഷികൾക്ക് വലിയ ബുദ്ധിമുട്ടാണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് ഹർജി തള്ളിയത്.ഹർജി തള്ളിയ സാഹചര്യത്തിൽ ഈ മാസം 5 മുതൽ വിചാരണ നടപടികൾ തുടരാനാണ് കോടതിയുടെ നിർദ്ദേശം.

You might also like

-