രാജാക്കാടിൽ വൻ മയക്കുമരുന്ന് വേട്ട . കോടിയുടെ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

രുകോടിയിലധികം വിലവരുന്ന ഹാഷീഷ് ഓയിലുമായി രാജാക്കാട് പൊലീസിന്റെ പിടിയില്‍. രാജാക്കാട് കുത്തുങ്കല്‍ കൊച്ചുവീട്ടില്‍ ബിജുവാണ് ഓമിനിവാനില്‍ ഹാഷീഷ് ഓയില്‍ കടത്തുന്നതിനിടയില്‍ പിടിയിലായത്

0

രാജാക്കാട് :അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയാ സംഘത്തിന് ലഹരിമരുന്നുകൾ എത്തിച്ചുനലകുന്നപ്രധാനി ഒരുകോടിയിലധികം വിലവരുന്ന ഹാഷീഷ് ഓയിലുമായി രാജാക്കാട് പൊലീസിന്റെ പിടിയില്‍. രാജാക്കാട് കുത്തുങ്കല്‍ കൊച്ചുവീട്ടില്‍ ബിജുവാണ് ഓമിനിവാനില്‍ ഹാഷീഷ് ഓയില്‍ കടത്തുന്നതിനിടയില്‍ പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനവും വാഹനത്തില്‍ നിന്നും ഒരുകിലോ മുപ്പത്തിയഞ്ച് ഗ്രാം ഹാഷീഷ് ഓയിലും പിടിച്ചെടുത്തു.

ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലേയ്ക്കുള്ള കഞ്ചാവിന്റെയും മയക്കു മരുന്നിന്റേയും കടന്നുവരവിന് തടയിടുന്നതിന് വേണ്ടി പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. മുമ്പ് എണ്‍പത്തിനാല് കിലോ കഞ്ചാവുമായി ഒറീസയില്‍ വച്ച് പിടിയിലായ ഇയാളെ പത്തുവര്‍ഷത്തേയ്ക്ക് കോടതി ശിക്ഷിക്കുകയും . അപ്പീല്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇയാള്‍ ഒറീസയില്‍ നിന്നടക്കം കഞ്ചാവും ഹാഷീഷ് ഓയിലും ജില്ലയിലേയ്ക്കും സംസ്ഥാനത്തിന്റെ മറ്റ് മേഖലകളിലേയ്ക്കും എത്തിച്ച് നല്‍കുന്ന പ്രധാനിയ ണ് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നാളുകളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെ രാത്രിയില്‍ ഓമനിവാനിന്റെ സീറ്റിനടിയില്‍ ഒളുപ്പിച്ച ഹാഷീഷ് ഓയിൽ കടത്തുന്നതിനിടയിലാണ് രാജാക്കാട് സി ഐ എച്ച് എല്‍ ഹണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പഴയവിടുതിയില്‍ നിന്നും പ്രതിയെ പിടികൂടുന്നത്.

ഹാഷീഷ് ഓയിലിന്റെ ഉരവിടത്തെ കുറിച്ചും ഇയാള്‍ക്ക് പിന്നിലുള്ള കണ്ണികളെ സംബന്ധിച്ചു പൊലീസ് വിശദമായി അന്വേഷിച്ച് വരികയാമെന്നും മൂന്നാർ ഡി വൈ പി, രമേഷ് കുമാര്‍പറഞ്ഞു . രാജാക്കാട് സബ് ഇൻസ്പെക്ട്ടർ പി ഡി അനൂപ്‌മോന്‍, എ എസ് ഐ മാരായ സി വി ഉലഹന്നാന്‍, സജി എന്‍ പോള്‍, ആര്‍ രമേശന്‍, ഓമനക്കുട്ടന്‍, അനീഷ്, ജോഷി, മഹേഷ്, ജിനോ, ബിനു, എബ്രഹാം എന്നിവരുടെ നേതത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

You might also like

-