ചൂളം വിളിക്ക് കാതോർത്തു വീണ്ടും മൂന്നാർ 

924 ൽ ഉണ്ടായ  മഹാപ്രായത്തിലാണ്  മുന്നാറിൽ  ട്രെയിൻ ഗതാഗതം നിലച്ചത് . മാട്ടുപെട്ടിയിൽ നിന്നും  പഴയ മുന്നാറിലേക്കുള്ള  ചരക്കുനീക്കത്തിനെ വേണ്ടി  മുന്നാറിൽ തേയില കൃഷിക്കെത്തിയ  ബ്രിട്ടീഷുകാർ   ഈ മലമുകളിൽ  ട്രെയിൻ സർവീസുകൾ ആരംഭിച്ചത് . മാട്ടുപെട്ടിയിൽ നിന്നും  35   കിലോമീറ്റർ   ദുരത്തിലുള്ള ട്രെയിൻ ഗതാഗതം .

0

മൂന്നാർ : 95 വർഷം മുൻപ് ഉണ്ടായ മഹാ പ്രളയത്തിൽ തകർന്ന  മൂന്നാറിന്റെ റെയിൽ സങ്കൽപ്പങ്ങൾക്ക്  വീണ്ടും ചിറക മുളക്കുകയാണ്. മൂന്നാറിന്റെ മലമടക്കുകളിൽ മുഴങ്ങി കേട്ടിരുന്ന കാതടപ്പിക്കുന്ന ശബ്ദം ഏറെത്താമസിയാതെ മലമടക്കുകൾ പ്രകമ്പനം കൊള്ളിക്കും .1924 ൽ ഉണ്ടായ  മഹാപ്രായത്തിലാണ്  മുന്നാറിൽ  ട്രെയിൻ ഗതാഗതം നിലച്ചത് . മാട്ടുപെട്ടിയിൽ നിന്നും  പഴയ മുന്നാറിലേക്കുള്ള  ചരക്കുനീക്കത്തിനെ വേണ്ടി  മുന്നാറിൽ തേയില കൃഷിക്കെത്തിയ  ബ്രിട്ടീഷുകാർ   ഈ മലമുകളിൽ  ട്രെയിൻ സർവീസുകൾ ആരംഭിച്ചത് . മാട്ടുപെട്ടിയിൽ നിന്നും  35   കിലോമീറ്റർ   ദുരത്തിലുള്ള ട്രെയിൻ ഗതാഗതം . 1902  ൽ മോണോറെയിലും    പിന്നീട് 1908  ൽ  നീരാവിയിൽ ഓടുന്ന ട്രെയിനും സർവ്വീസ് ആരംഭിച്ചു .മൂന്നാറിലെ റെയിൽവേയുടെ അവശിഷ്ടങ്ങൾ ഇന്നും പലയിടത്തായി കാണാൻ പറ്റും. മൂന്നാർ റെയിൽവേ സ്റ്റേഷൻ ആയി പ്രവർത്തിച്ച കെട്ടിടം ഇന്ന് ടാറ്റ ടീയുടെ ഓഫീസാണ്.

പഴയ റെയിൽവെ ട്രാക്ക് കടന്ന് പോയ വഴികൾ പിന്നീട് റോഡ്‌ ആക്കി വികസിപ്പിക്കുകയുണ്ടായിമുന്നാറിലെ  കമ്പനിയുടെ തോട്ടങ്ങളിൽ   ഉത്പാദിപ്പിക്കുന്ന  തേയില ഫാക്റ്ററികളിൽ  എത്തിക്കുന്നതിനും ഫാക്ടറികളിൽനിന്നും  തേയില പൊടി   തമിഴ്നാട് വഴി  കടൽ കടത്തുന്നതിനുമായാണ്  സായിപ്പിൻമാർ  അന്ന്  മുന്നാറിൽ കുന്നിൻ മുകളിൽ  ട്രെയിൻ ഗതാഗതം തുടങ്ങുന്നത്

1924  ലെ പ്രളയത്തിൽ റെയിൽ പാതയുൾപ്പെടെ ഏകദേശം തൊണ്ണൂറു ശതമാനവും  വെള്ളം കൊണ്ടുപോയിരുന്നു.മൂന്നാർ  ലോക ടൂറിസം ഭൂപടത്തിൽ ഇടം  നേടിയതിനെത്തുടർന്നു   ലക്ഷകണക്കിന് വിനോദ സഞ്ചാരികൾ  എത്താൻ തുടങ്ങിയതോടെയാണ് മുന്നാറിലെ നഷ്ട്ടപെട്ട ട്രെയിൻ ഗതാഗതം   പുനഃസ്ഥാപിച്ചാൽ അത് ടൂറിസം മേഖലക്ക് കൂടുതൽ ഗുണ ചെയ്യുംമെന്നു  സർക്കാർ തിരിച്ചറിഞ്ഞത്  മുന്നാറിൽ ട്രെയിൻ ഗതാഗതം പുനഃ സഥാപിക്കുന്നതിന്  ടൂറിസം വകുപ്പ് മന്ത്രി  കടകം പിള്ളി സുരേന്ദ്രനാണ് ആദ്യം മുൻകൈ എടുത്തത് . തുടർന്ന് ടാറ്റ കമ്പനി പ്രതിനികളുമായി മന്ത്രി  ചർച്ചനടത്തി   കമ്പനി സ്ഥലം വിട്ടുനല്കാമെന്നു വാഗ്ദാനം  ചെയ്തതോടെയാണ്  നഷ്ട്ടപെട്ട  റെയിൽ  പുനഃസ്ഥാപിക്കാൻ നടപടിയാരംഭിച്ചത്റെയിൽ നഃസ്ഥാപിക്കുന്നതിന്റെ  ഭാഗമായ  നഷ്ടപെട്ട  റയിൽവേ കടന്നുപോയ സ്ഥലങ്ങളുടെ പ്രാഥമിക പരിശോധന നടന്നു

പരിശോോധനയിൽ പഴയ റെയിൽവെ പാളത്തിന്റെ അവശിഷ്ടങ്ങൾ മട്ടുപ്പെട്ടി ഡാമിന് അരികിൽ നിന്നും കണ്ടെടുത്തു. മൂന്നാര്‍, മാട്ടുപ്പെട്ടി, പാലാര്‍, കുണ്ടള എന്നീ സ്ഥലങ്ങളിലാണ് എം.എൽ എ എസ് രജേന്ദ്രനും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജെയിന്‍ പി വിജയന്‍, കെ.ഡി.എച്ച്.പി കമ്പനി പ്രതിനിധികള്‍ എന്നിവരാണ് പരിശോധനക്കായി സ്ഥലങ്ങൾ സന്ദർശിച്ചത് .


പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് സർക്കാരിന് കൈമാറും. റെയില്‍വേയുടെ ഉന്നതതല സംഘവും ഉടൻ മൂന്നാറിലെത്തി പഠനങ്ങള്‍ നടത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക . മുന്നാറിൽ വീണ്ടു ട്രെയിൻ ഗതാഗതം ആരംഭിക്കാൻ കഴിയുമെന്ന് കണ്ടെത്തിയാൽ
മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെയിടയിലൂടെ വീണ്ടും തീവണ്ടി ഓടിത്തുടങ്ങും.

ട്രെയിന്‍ ഓടുന്ന പാത ഇപ്പോള്‍ കെ.ഡി.എച്ച.പി കമ്പനിയുടെ കൈവശത്തിലാണുള്ളത്. ഈ പാത വിട്ടുകിട്ടുന്നതിനായി കമ്പനിയുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. നാല്‍പ്പതു കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പഴയ റെയില്‍വേ പാതയുടെ ചിലവും പദ്ധതി രേഖയും അടുത്ത ഘട്ടത്തില്‍ കണക്കിലെടുക്കും.

ആദ്യഘട്ടത്തിൽ അഞ്ചുകിലോമീറ്റർ ദൂരത്തിൽ പാലങ്ങൾ സ്ഥാപിച്ചു പരീക്ഷണ അടിസ്ഥാനത്തിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത് ലോക പൈതൃകപദ്ധയില്‍ ഇടം പിടിച്ചിട്ടുള്ള നാരോ ഗേജ് ആവി എന്‍ഡിന്‍ മാതൃതയിലായിരിക്കും നിര്‍ദ്ദിഷ്ട റെയിവേ പദ്ധതി നിര്‍മ്മിക്കുക. മൂന്നാറില്‍ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനായാൽ അത് ടൂറിസം വികസനത്തില്‍ കുതിപ്പേകുമെന്ന പ്രതീക്ഷയാലാണ് സർക്കാരും നാട്ടുകാരും

You might also like

-