സ്‌കൂട്ടറിന് സൈഡ് നൽകിയില്ല ഓട്ടോ ഡ്രൈവറേ യുവതി വെടിവച്ചു

0

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രമിൽ വാഹനത്തിന് പോകാന്‍ വഴി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്ത സ്കൂട്ടർ യാത്രക്കാരിയായ യുവതി അറസ്റ്റില്‍. ഇടുങ്ങിയ വഴിയില്‍ സുനില്‍ കഠാരിയ എന്ന യുവാവ് ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്ത ഫോണിൽ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണം. സുനിലിന്റെ അയല്‍വാസിയായ സപ്‌ന എന്ന യുവതിയെയും ഇവരുടെ ഭര്‍ത്താവ് യൂനിസിനെയുമാണ് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തട്ടുള്ളത് ..

സ്‌കൂട്ടറില്‍ വരികയായിരുന്ന സപ്‌ന തന്റെ വാഹനത്തിന് പോകാന്‍ ഇടമില്ലെന്ന് പറഞ്ഞ് സുനിലിനോട് കയര്‍ത്തു. ഈ സമയം വാഹനം വഴിയരികില്‍ പാര്‍ക്ക് ചെയ്തതിനു ശേഷം ഫോണില്‍ സംസാരിക്കുകയായിരുന്നു സുനില്‍. വിഷയത്തെച്ചൊല്ലി വഴിയരികില്‍ നിന്ന് ബഹളമുണ്ടാക്കിയ ഇരുവരെയും നാട്ടുകാരെത്തി പിരിച്ചു വിട്ടു

പിന്നീട് വീട്ടിനുള്ളിലേക്ക് പോയ സപ്‌ന ഭര്‍ത്താവിനൊപ്പം തിരികെയെത്തി. ഈ സമയത്തും ഫോണില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു സുനില്‍. വീണ്ടും സുനിലുമായി വാഗ്വാദത്തിലേര്‍പ്പെട്ടു ഒടുവിൽ സപ്‌ന കയ്യില്‍ കരുതിയിരുന്ന തോക്കെടുത്ത് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ സുനില്‍ വെടിയേല്‍ക്കാതെ ഒഴിഞ്ഞുമാറി. വീണ്ടും വെടിവക്കാന്‍ ഒരുങ്ങിയതോടെ ഇവരോടെപ്പമുണ്ടായിരുന്ന ആള്‍ തോക്ക് തട്ടിപ്പറിച്ചെടുത്ത് മാറുകയായിരുന്നു.

നാട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ്ത്തി സപ്‌നക്കെതിരെ ഇവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് ഐ പി സി 327,307,25,54,59 വകുപ്പുകൾപ്രകാരം .കേസെടുത്തതായി പൊലീസ് പറഞ്ഞു. ഇവര്‍ സുനിലിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പ്രദേശവാസികളിലൊരാള്‍ എടുത്തിരുന്നു. ഇതും പൊലീസ് തെളിവായി സ്വീകരിച്ചിട്ടുണ്ട്

You might also like

-