യോഗ മതാചാര പ്രകാരമുള്ള അഭ്യാസമുറയായി ചിത്രീകരിക്കാൻ ശ്രമിയ്ക്കുന്നു :മുഖ്യമന്ത്രി

0

തിരുവനതപുരം യോഗയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗ മതാചാര പ്രകാരമുള്ള അഭ്യാസമുറയല്ല. ആരും തെറ്റിദ്ധരിച്ച് യോഗയില്‍ നിന്ന് വിട്ട് നില്‍ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് അന്താരാഷ്ട്ര യോഗാദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തുടനീളം പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. യോഗ തങ്ങളുടേതെന്ന് സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമൂഹ യോഗാ പരിശീലനം. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും യോഗാ പരിശീലനത്തില്‍ പങ്കാളിയായി.

ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ കേരള പൊലീസിന്റെ യോഗാ പരിശീലനത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ നേതൃത്വം നല്‍കി. ഡിജിപിക്ക് പുറമെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും യോഗ അഭ്യാസത്തില്‍ പങ്കെടുത്തു. മാനവീയം വീഥിയില്‍ ആയുഷ് മന്ത്രാലയവും സേവാഭാരതിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗദിന പരിപാടി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച പരിപാടികളില്‍ സമൂഹയോഗാ പരിശീലനത്തിനൊപ്പം ആരോഗ്യ പ്രഭാഷണങ്ങളും ശില്‍പ്പശാലകളും നടന്നു

You might also like

-