നെടുകണ്ടംഹരിത സാമ്പത്തിക തട്ടിപ്പു പണം അപകരിച്ചു മുങ്ങിയത് മലപ്പുറം വക്കിലെന്നു കൂട്ടുപ്രതി പോലീസുകാർ കൊലചെയ്ത രാജ്‌കുമാറുമായി റിയൽ എസ്റ്റേറ്റ് ബന്ധം
രാജ്കുമാറിന്റെ ഭാര്യ വിജയക്കെതിരെ നാസര്‍ നല്‍കിയ വണ്ടിച്ചെക്കുകേസില്‍ കോടതിയില്‍ ഹാജരായ അഭിഭാഷകനാണ് വിവരം വെളിപ്പെടുത്തിയത്. രാജ്കുമാറുമായി മറ്റു സാമ്പത്തിക ബന്ധമില്ലെന്ന് കരുതുന്ന നാസറിപ്പോള്‍ വിദേശത്താണ്
നെടുങ്കണ്ടം: ഹരിത ഫിൻസ് സാമ്പത്തിക തട്ടിപ്പികേസിൽ നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത പണം തട്ടിയ സ്ഥാപനത്തിലെ പ്രധാനിയെന്ന് കേസിലെകുട്ടു പ്രതികളിൽ ഒരാൾ വെളിപ്പെടുത്തി മലപ്പുറം സ്വദേശി കെ.എം. നാസറിന് കൊല്ലപ്പെട്ട രാജ്കുമാറുമായി റിയല്‍ എസ്റ്റേറ്റുമായിബന്ധപ്പെട്ട ബന്ധമുണ്ടെന്നാണ് വിവരം. മലപ്പുറത്തുകാരന്‍ അഡ്വ. നാസറാണ് പിരിച്ചെടുത്ത പണം കൈക്കലാക്കിയതെന്ന ആരോപണവുമായി രണ്ടാംപ്രതി ശാലിനിയും മുൻപ് രംഗത്തെത്തിയിരുന്നു. രാജ്കുമാറിന്റെ ഭാര്യ വിജയക്കെതിരെ നാസര്‍ നല്‍കിയ വണ്ടിച്ചെക്കുകേസില്‍ കോടതിയില്‍ ഹാജരായ അഭിഭാഷകനാണ് വിവരം വെളിപ്പെടുത്തിയത്. രാജ്കുമാറുമായി മറ്റു സാമ്പത്തിക ബന്ധമില്ലെന്ന് കരുതുന്ന നാസറിപ്പോള്‍ വിദേശത്താണ്.
രാജ്‌കുമാർ ഹരിത ഫിനസിൽ സംഘവും പിരിച്ചെടുക്കുന്ന പണം അതേ ദിവസം തന്നെ മലപ്പുറത്തേക്ക് കൊണ്ടുപോവുന്ന ഇടപാടിലെ പ്രധാനിയെന്ന് പറയുന്ന കെ.എം. നാസര്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യ വിജയക്കെതിരെ ഒന്നര ലക്ഷത്തിന്റെ വണ്ടിച്ചെക്കുകേസ് നല്‍കിയിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പണം തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു കേസ്. എന്നാല്‍ രാജ്കുമാറും ശാലിനിയും ആരോപിക്കുന്നതുപോലെ നാസര്‍ അഭിഭാഷകനല്ല.വാറണ്ടായതോടെ രാജ്കുമാറും ഭാര്യ വിജയയും ഇരുവരുടേയും അമ്മമാരുമെല്ലാം തിരൂരില്‍ എത്തിയിരുന്നു. ആദ്യമെത്തിയപ്പോള്‍ അഭിഭാഷകന് ഫീസു നല്‍കാന്‍ പോലും കൈവശം പണമില്ലെന്നും കുടുംബം പറഞ്ഞു. മൂന്നു മാസം മുന്‍പ് രാജ്കുമാര്‍ ഒരു ലക്ഷം രൂപ നല്‍കിയാണ് നാസറുമായുളള കേസ് അവസാനിപ്പിച്ചത്. നാസറിപ്പോള്‍ ഖത്തറിലാണുളളത്. രാജ്കുമാറുമായുളള ബന്ധത്തെക്കുറിച്ച് നാസര്‍ പ്രതികരിച്ചിട്ടില്ല.