ഒന്നര വയസ്സുള്ള കുട്ടിയെ ഡംപ്സ്റ്ററില്‍ കുഴിച്ചുമൂടിയ ബന്ധു അറസ്റ്റില്‍.

പോലീസും, ഡോഗ് സ്ക്ക്വാഡും മാലിന്യ കൂമ്പാരത്തിനിടയില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

0

ഡാളസ്സ്: ഡാളസ്സിലേക്ക് ഹൈലാന്റിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ജൂലായ് 10 ബുധനാഴ്ച അര്‍ദ്ധരാത്രി പതിനെട്ട് മാസം പ്രായമുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഡംപ്സ്റ്ററില്‍ കുഴിച്ചുമൂടിയ ബന്ധു സെഡ്‌റിക് ജോണ്‍സനെ (40) ജൂലായ് 11 വ്യാഴാഴ്ച 11 മണിക്ക് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കണ്ടെത്തുന്നതിന് ആംമ്പര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു വ്യാപകമായ അന്വേഷണം നടത്തുന്നതിനിടയില്‍ തട്ടികൊണ്ടുപോയി എന്ന് സംഷയിക്കുന്ന സെഡ്‌റിക്കിനെ ചോദ്യം ചെയ്തപ്പോഴായിരുന്നു കുട്ടിയെ ഡംപ്സ്റ്ററില്‍ വലിച്ചെറിഞ്ഞ കാര്യം പോലീസിന് ലഭിച്ചത് ഉടനെ ഡംപ്സ്റ്ററില്‍ അന്വേഷിച്ചുവെങ്കിലും, ഇതിനിടയില്‍ ഡംപ്സ്റ്റര്‍ ഒഴിവാക്കി അതിലുള്ള മാലിന്യങ്ങള്‍ റോളറ്റ് പ്രദേശത്തെ മാലിന്യ നിക്ഷേപ സ്ഥലത്തേക്ക് മാറ്റിയിരുന്നു. പോലീസും, ഡോഗ് സ്ക്ക്വാഡും മാലിന്യ കൂമ്പാരത്തിനിടയില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ചൊവ്വാഴ്ച രാത്രി കുട്ടിയുടെ ആന്റിയുടെ സമീപം ഉറങ്ങാന്‍ കിടന്നതാണ്, നേരം പുലര്‍ന്നപ്പോളാണ് കുട്ടിടെ കാണാനില്ല എന്ന വിവരം മനസ്സിലാക്കുന്നത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

തട്ടിക്കൊണ്ടുപോയി എന്ന് പറയപ്പെടുന്ന സെഡ്‌റിക് ആന്റിയുടെ കാമുകനാണെന്നാണ് പോലീസ് പറഞ്ഞത്. തട്ടിക്കൊണ്ടുപോകല്‍ മാരക മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ ചാര്‍ജ്ജുകളാണ് ഇയ്യാള്‍ക്കെതിരെ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. ഓട്ടോപ്‌സിക്ക് ശേഷം കൂടുതല്‍ ചാര്‍ജ്ജുകള്‍ ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

You might also like

-