ഹനാനെതിരെ അപവാദ പ്രചരണം: പൊലീസ് അന്വേഷണം ആരംഭിച്ചു

ഹനനിന്റേത് കെട്ടിച്ചമച്ച കഥയാണ് എന്ന രീതിയില്‍ പ്രചാരണങ്ങളുണ്ടായത്. കോളജ് അധികൃതരുള്‍പ്പെടെ നിരവധി പേര്‍ ഹനാന് പിന്തുണയുമായെത്തിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് ഹനാന്‍ നേരിടുന്നത്.

0

കൊച്ചി :ഹനാനെതിരായ അപവാദപ്രചരണം നടത്തിയവര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി പാലാരിവട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തിയവര്‍ക്കെതിരെ വൈകിട്ടോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുംകഴിഞ്ഞ ദിവസമാണ് കൊച്ചി തമ്മനത്ത് മീന്‍ വില്‍പന നടത്തുന്ന ഹനാന്റെ കഥ മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞത്. ഹനാന് സാമ്പത്തിക സഹായമുള്‍പ്പെടെ നല്‍കാന്‍ തയ്യാറായി നിരവധി പേര്‍ മുന്നോട്ട് വന്നു. സംവിധായകന്‍ അരുണ്‍ ഗോപി തന്റെ പുതിയ ചിത്രത്തില്‍ ഹനാന് റോള്‍ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഹനാന്റേത് കെട്ടിച്ചമച്ച കഥയാണ് എന്ന രീതിയില്‍ പ്രചാരണങ്ങളുണ്ടായത്. കോളജ് അധികൃതരുള്‍പ്പെടെ നിരവധി പേര്‍ ഹനാന് പിന്തുണയുമായെത്തിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് ഹനാന്‍ നേരിടുന്നത്.

 

You might also like

-