ഹനാന്‍നെതിരെ അപവാദപ്രചാരണം കേസെടുക്കണം ; ഹനാന് പിന്തുണയുമായി വി.എസ്

0

കൊച്ചി തമ്മനത്ത് കോളജ് യൂണിഫോം ധരിച്ച് മീന്‍ വില്‍പന നടത്തിയ ഹനാന്‍ ഹന്നയ്ക്ക് പിന്തുണയുമായി വി എസ് അച്യുതാനന്ദന്‍. ഹനാനു നേരെ സംഘടിതമായി നവമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം അഴിച്ചു വിട്ടവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. യാതൊരു ഉത്തരവാദിത്വവുമില്ലാത്ത മട്ടില്‍ ഒരു പെണ്‍കുട്ടിയെ സമൂഹമധ്യത്തില്‍ ഇകഴ്ത്തിക്കാട്ടാനും നശിപ്പിക്കാനും നടത്തിയ ശ്രമങ്ങളെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അഭിമാനം പണയം വെക്കാതെ, തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച്, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്ത് സ്വന്തം നിലനില്‍പ്പിനും പഠനത്തിനുമുള്ള വക തേടിയ ഹനാനെ അഭിനന്ദിക്കുന്നുവെന്നും വി എസ് പറഞ്ഞു. വസ്തുതകള്‍ മനസിലാക്കാതെയാണ് പാവപ്പെട്ടവരുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെ ബോധപൂര്‍വ്വം അപമാനിക്കാന്‍ ചിലര്‍ ശ്രമിച്ചത്. കാര്യങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ഈ പെണ്‍കുട്ടിക്ക് നേരെ നടന്ന നവമാധ്യമ ആക്രമണങ്ങളുടെ പിന്നാമ്പുറങ്ങളടക്കം അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ബാധ്യത പോലീസ് നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു

You might also like

-