ഗാസയിലെ അൽഷിഫ ആശുപത്രിയിൽ നിന്നും ഹമാസിന്റെ ആയുധ ശേഖരം പിടിച്ചെടുത്തു ,ഗസ്സയിലേക്ക് ഇന്ധനം എത്തിച്ച് യു എൻ

ഗാസയിലെ അൽഷിഫ ആശുപത്രി പിടിച്ചടക്കിയ ഇസ്രയേൽ സൈന്യം ആശുപത്രിക്കകത്ത് നിന്നും ഹമാസിന്റെ വൻ ആയുധ ശേഖരവും, വാർത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തതായി അറിയിച്ചു. ആശുപത്രിക്ക് അകത്ത് പ്രവേശിച്ച ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് രോഗികളെയും ആശുപത്രി ജീവക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. യുദ്ധ ടാങ്കുകൾ ആശുപത്രി വളപ്പിൽ പ്രവേശിച്ചിട്ടുണ്ട്.

0

ടെൽ അവീവ് | യുദ്ധം തുടങ്ങിയ ശേഷം ഗാസയിലേക്ക് ആദ്യ ഇന്ധന ടാങ്കര്‍ ഇന്നെത്തും. ഇരുപത്തിനാലായിരം ലീറ്റര്‍ ഡീസൽ ഗാസയിലേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കി ഇസ്രയേല്‍. ഈജിപ്റ്റിലെ റഫാ അതിര്‍ത്തിയിലൂടെ പന്ത്രണ്ടായിരം ലീറ്റര്‍ വീതം ഇന്നും നാളെയുമായി എത്തിക്കും. ഇന്ധനം ഐക്യരാഷ്ട്രസഭ ദൗത്യങ്ങള്‍ക്ക് മാത്രംഉപയോഗിക്കണമെന്നാണ് ധാരണ. ഇന്ധനക്ഷാമം കാരണം ആശുപത്രികളുടെ പ്രവര്‍ത്തനംവരെ നിലച്ചിരുന്നു. ഗാസയിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഉടന്‍ നിലയ്ക്കുമെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി. ഗാസയിലെ അല്‍ ഷിഫ ആശുപത്രിക്കുനേരെ ഇസ്രയേലിന്‍റെ സൈനിക നടപടി തുടരുകയാണ്. ആശുപത്രിയിലുള്ള ജീവനക്കാരുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.700 രോഗികളും ഏഴായിരം അഭയാര്‍ഥികളുമാണ് ആശുപത്രിയിലുള്ളത്.

ഗാസയിലെ അൽഷിഫ ആശുപത്രി പിടിച്ചടക്കിയ ഇസ്രയേൽ സൈന്യം ആശുപത്രിക്കകത്ത് നിന്നും ഹമാസിന്റെ വൻ ആയുധ ശേഖരവും, വാർത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തതായി അറിയിച്ചു. ആശുപത്രിക്ക് അകത്ത് പ്രവേശിച്ച ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് രോഗികളെയും ആശുപത്രി ജീവക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. യുദ്ധ ടാങ്കുകൾ ആശുപത്രി വളപ്പിൽ പ്രവേശിച്ചിട്ടുണ്ട്. ഹമാസിന്റെ ഹൃദയമാണ് അൽ ഷിഫ ആശുപത്രിയെന്നാണ് ഇസ്രയേൽ ആരോപണം. ഇതിനിടെ ഹമാസും ഇസ്രയേലും തമ്മിൽ ധാരണയുണ്ടാക്കാൻ ഖത്തറിന്റെ ശ്രമം. 50 ബന്ദികളെ വിട്ടയക്കുന്നതിലും മൂന്നുദിവസത്തെ വെടിനിർത്തലിനുമാണ് ശ്രമമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ തടവിലുള്ള പലസ്തീനിയൻ സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കുന്നതും ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതും ധാരണയുടെ ഭാഗം.അമേരിക്കയുമായുള്ള ചർച്ചക്കുശേഷമാണ് ഖത്തറിന്റെ നീക്കം.

“ഗസ്സയിലെ സാധാരണക്കാരേ മറയാക്കി അവർക്കിടയിൽ ഒളിച്ചിരിക്കു ന്ന് ജനങ്ങളെ കുരുതികൊടുക്കുന്ന ഭീകര സംഘടനയായ ഹമാസിനെതിരായ കൃത്യവും ലക്ഷ്യബോധമുള്ളതുമായ ഓപ്പറേഷൻ തുടരുകയാണ് ലക്ഷ്യംമെന്ന് ഇസ്രായേൽ സൈന്യം അപറഞ്ഞു

ഷിഫ ആശുപത്രിയടക്കം ഗാസയിലുടനീളമുള്ള ആശുപത്രികളും ഹമാസ് തീവ്രവാദ കമാൻഡ് സെന്ററുകളായി ഉപയോഗിക്കുകയാണ് , ഇത് നിരപരാധികളായ സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുന്നു.ഞങ്ങളുടെ യുദ്ധം ഹമാസോടാണ്, ഗാസയിലെ ജനങ്ങളോടല്ല” സൈനിക വാകത്താവ് പറഞ്ഞു.ഷിഫ ഹോസ്പിറ്റലിലേക്ക് ഭകഷണവു,മരുന്നുമടക്കം മാനുഷിക സഹായം എത്തിച്ചതായി സൈന്യം ഗാസയിൽ നിലയുറപ്പിച്ചതായും സൈന്യം അറിയിച്ചു .ഇസ്രായേലിനുനേരെ ഹമാസ് ഒക്ടോബർ 7 ൽ നടത്തിയ ആക്രമണത്തിൽ ശേഷം ഇസ്രായേലിൽ ,1,200 പേർ കൊല്ലപ്പെടുകയും 200 ലധികം പേർ ബന്ദികളാകുകയും ചെയ്തതു ഗാസയിൽ ഇതുവരെ 11,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം പറയുന്നു – അതിൽ 4,500 ലധികം കുട്ടികളും സ്ത്രീകളുമാണ്

You might also like

-