ഗെ​യ്ല്‍ പ്ര​കൃ​തി​വാ​ത​ക പ​ദ്ധ​തി​ പൈ​പ്പി​ട​ല്‍ പൂ​ർ​ത്തി​യാ​യ​താ​യി മു​ഖ്യ​മ​ന്ത്രി

510 കി​ലോ​മീ​റ്റ​ർ പൈ​പ്പ് ലൈ​നാ​ണ് ആ​കെ പ​ദ്ധ​തി​യി​ൽ ഉ​ള്ള​ത്. ഇ​തി​ൽ 470 കി​ലോ​മീ​റ്റ​റും ഈ ​സ​ർ​ക്കാ​രി​ൻ്റെ കാ​ല​ത്താ​ണ് സ്ഥാ​പി​ച്ച​ത്

0

തിരുവനന്തപുരം :ഗെ​യ്ല്‍ പ്ര​കൃ​തി​വാ​ത​ക പ​ദ്ധ​തി​യു​ടെ കേ​ര​ള​ത്തി​ലെ പൈ​പ്പി​ട​ല്‍ പൂ​ർ​ത്തി​യാ​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​വ​സാ​ന ക​ട​മ്പ​യാ​യ കാ​സ​ർ​ഗോ​ഡ് ച​ന്ദ്ര​ഗി​രി​പ്പു​ഴ​യ്ക്ക് കു​റു​കെ ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ർ പൈ​പ്പ് ലൈ​ൻ ശ​നി​യാ​ഴ്ച സ്ഥാ​പി​ച്ചു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ബം​ഗ​ളൂ​രു​വി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ വാ​ത​കം എ​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. 510 കി​ലോ​മീ​റ്റ​ർ പൈ​പ്പ് ലൈ​നാ​ണ് ആ​കെ പ​ദ്ധ​തി​യി​ൽ ഉ​ള്ള​ത്. ഇ​തി​ൽ 470 കി​ലോ​മീ​റ്റ​റും ഈ ​സ​ർ​ക്കാ​രി​ൻ്റെ കാ​ല​ത്താ​ണ് സ്ഥാ​പി​ച്ച​ത്. ഇ​തു ഡി​സം​ബ​ർ ആ​ദ്യം ത​ന്നെ ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ ക​ഴി​യും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ബം​ഗ​ളൂ​രു ലൈ​നി​​ന്‍റെ ഭാ​ഗ​മാ​യ കൂ​റ്റ​നാ​ട് ലൈ​നി​ലും 96 കീ​ലോ​മീ​റ്റ​ർ പൂ​ർ​ത്തി​യാ​യി. 2021 ജ​നു​വ​രി​യി​ൽ ആ ​പ​ദ്ധ​തി​യും ക​മ്മീ​ഷ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലേക്കുള്ള വഴിയില്‍ പ്രധാന പൊതുസ്ഥലങ്ങളില്‍ അംഗീകൃത കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവയുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ പോലും കോവിഡ് സാധ്യത നൂറ് ശതമാനം തള്ളിക്കളയാന്‍ സാധിക്കില്ലെന്നും അതിനാല്‍ തന്നെ ടെസ്റ്റ് നെഗറ്റീവായതുകൊണ്ട് മറ്റ് ജാഗ്രത ആവശ്യമില്ലെന്ന് കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍ബന്ധമായും എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും പാലിക്കണം. ശബരിമലയില്‍ എത്തിയാല്‍ തീര്‍ത്ഥാടകര്‍ ഓരോ 30 മിനിറ്റിലും കൈകള്‍ ശുചിയാക്കണമെന്നും മാസ്‌ക് ധരിക്കാനും അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലയ്ക്കലും പമ്പയിലും ആളുകള്‍ കൂടിനില്‍ക്കുന്നത് ഒഴിവാക്കണം. ഒരു സ്ഥലത്തും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് അനുവദിക്കില്ല. ടോയ്‌ലറ്റുകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. തീര്‍ത്ഥാടകര്‍ക്കൊപ്പം വരുന്ന പാചകക്കാര്‍, ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍ ഇവരെല്ലാം നിര്‍ബന്ധമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

-