അബദ്ധത്തില്‍ തലയില്‍ വെടിയേറ്റ് മൂന്നു വയസുകാരന്‍ മരിച്ചു

ഒക്ടോബര്‍ 9 വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ടേബിളിന്റെ ഡ്രോയറില്‍ നിന്നും ലഭിച്ച തോക്കെടുത്തു മൂന്നു വയസുകാരന്‍ തലക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

0

വാഷിങ്ടന്‍: കൈയില്‍ കിട്ടിയ തോക്കില്‍ നിന്ന് അബദ്ധത്തില്‍ തലക്ക് വെടിയേറ്റ് കുട്ടി മരിച്ചു. ജയിംസ് കെന്നത്ത് എന്ന മൂന്നു വയസുകാരനാണ് ദാരുണമായി മരിച്ചത്. വാഷിങ്ടന്‍ കൗണ്ടി ഷെരീഫ് ഓഫീസാണ് ഇതു സംബന്ധിച്ചു വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.ഒക്ടോബര്‍ 9 വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ടേബിളിന്റെ ഡ്രോയറില്‍ നിന്നും ലഭിച്ച തോക്കെടുത്തു മൂന്നു വയസുകാരന്‍ തലക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഉടനെ വീട്ടുകാര്‍ 911 വിളിച്ചു. പോലീസ് കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.മാതാപിതാക്കളില്‍ നിന്ന് ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള ഫോണ്‍ കോളുകള്‍ ലഭിക്കുമ്പോള്‍ എത്രയും വേഗം സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നാലും ജീവന്‍ രക്ഷിക്കുക എന്നത് അസാധ്യമാണെന്നാണ് വാഷിങ്ടന്‍ കൗണ്ടി ഡെപ്യൂട്ടി ഷാനന്‍ വൈല്‍ഡ് പറയുന്നത്.

അമേരിക്കന്‍ അക്കാദമി ഓഫ് പിഡിയാട്രിക്‌സ് പറയുന്നത് അമേരിക്കയിലെ മൂന്നിലൊരു ഭാഗം വീടുകളില്‍ തോക്കുകള്‍ ഉണ്ടെന്നും പലപ്പോഴും അവ ഭദ്രമായി സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്താറുണ്ടെന്നുമാണ്.2019 ല്‍ 241 ഷൂട്ടിംഗുകളാണ് കുട്ടികളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 100 കുട്ടികള്‍ മരിക്കുകയും 150 കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തോക്കെടുത്തു കുട്ടികള്‍ കളിക്കുന്നതു മാതാപിതാക്കള്‍ നിരുത്സാഹപ്പെടുത്തണമെന്നാണ് അധികൃതരുടെ അഭ്യര്‍ഥന.

You might also like

-