ആരെയും അധിക്ഷേപിച്ചിട്ടില്ല; പറഞ്ഞത് തെറ്റിദ്ധരിച്ചു ഇടവേള ബാബു

ട്വന്റി ട്വന്റി സിനിമയിൽ ഭാവനയുടെ കഥാപാത്രം മരിക്കുന്നുണ്ട്. മരിച്ച ഒരാളെ രണ്ടാം ഭാഗത്തിൽ എങ്ങനെ അഭിനയിപ്പിക്കുമെന്നാണ് താൻ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്.

0

കൊച്ചി :പാര്വ്വതിയുടെ അമ്മയിൽ നിന്നുള്ള രാജിക്കുപിന്നാലെ പ്രതികരവുമായി ഇടവേള ബാബു രംഗത്തു വന്നു താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് ഇടവേള ബാബു പറഞ്ഞു . അഭിമുഖത്തിലെ തന്റെ പരാമര്‍ശം പാര്‍വതി തെറ്റിദ്ധരിച്ചതാണെന്നും ഇടവേള ബാബു പറഞ്ഞു.ട്വന്റി ട്വന്റി സിനിമയിൽ ഭാവനയുടെ കഥാപാത്രം മരിക്കുന്നുണ്ട്. മരിച്ച ഒരാളെ രണ്ടാം ഭാഗത്തിൽ എങ്ങനെ അഭിനയിപ്പിക്കുമെന്നാണ് താൻ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്. ഭാവന അമ്മയിലെ അംഗമല്ലാത്തതും അഭിനയിപ്പിക്കാൻ തടസമാണെന്നും ഇടവേള ബാബു പറഞ്ഞു. അമ്മ നിർമിക്കുന്ന ട്വിന്റി–ട്വിന്റി മോഡൽ സിനിമയിൽ ഭാവനയുണ്ടാമുമോ എന്ന ചോദ്യത്തിന് നൽകിയ ഉത്തരമാണ് വിവാദമായത്. മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലെന്നും അതുപോലെ രാജി വച്ചവരും സിനിമയിൽ ഉണ്ടാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.