ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്നലെ എട്ട് മലയാളികൾ മരിച്ചു.മരണ സംഖ്യ 1004 ആയി

ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പന്ത്രണ്ടായിരം കടന്നു.

0

അബുദാബി : അറബ് രാജ്യങ്ങളിൽ കോവിഡ് മരണം അതികരിച്ചുകൊണ്ടിരിക്കുകയാണ് സൗദിയില്‍ മാത്രം അഞ്ച് മലയാളികളാണ് മരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 151 ആയി ഉയർന്നു.ഗള്‍ഫില്‍ കോവിഡ് മരണം 1004 ആയി 32 പേർ കൂടി ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണ സംഖ്യ 1004 ആയി. ആറായിരത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പന്ത്രണ്ടായിരം കടന്നു.
തൃശൂർ ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപ്പറമ്പിൽ ബഷീർ, മലപ്പുറം ചട്ടിപ്പറമ്പ് ചെങ്ങോട്ടൂർ സ്വദേശി പുളളിയിൽ ഉമർ, മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദലി അനപ്പറ്റത്ത്, കോഴിക്കോട് പെരുമണ്ണ തെക്കേ പാടത്ത് വി.പി അബ്ദുൽ ഖാദർ, മലപ്പുറം വഴിക്കടവ് സ്വദേശി പുതിയത്ത് മുഹമ്മദ് എന്നിവരാണ് സൗദിയിൽ മരിച്ചത്. 64കാരനായ ബഷീർ റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിലും 49 വയസുള്ള ഉമർ ജിദ്ദ നാഷനൽ ആശുപത്രിയിലും 49കാരനായ മുഹമ്മദലി അനപ്പറ്റത്ത്, ജിദ്ദ ജാമിഅ കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റലിലും ആണ് മരിച്ചത്. കോഴിക്കോട് സ്വദേശി വി.പി അബ്ദുൽ ഖാദർ ദമ്മാം അൽഖോബാർ കിങ് ഫഹദ് ആശുപത്രിയിലും മരിച്ചു. 55 വയസുണ്ട്.

മലപ്പുറം കടുങ്ങപുരം സ്വദേശി ഷാഹുൽ ഹമീദ്, തിരൂർ തൃക്കണ്ടിയൂർ സ്വദേശി കൊടാലിൽ അബ്ദുൽ കരീം, മലപ്പുറം എടപ്പാൾ ഐലക്കാട് സ്വദേശി കുണ്ടുപറമ്പിൽ മൊയ്തുട്ടി, എന്നിവരാണ് യു.എ.ഇയിൽ മരിച്ചത്. 37കാരനായ ഷാഹുൽ ഹമീദ് അജ്മാനിൽ കഫ്തീരിയ ജീവനക്കാരനാണ്. 48കാരനായ അബ്ദുൽ കരീം ദുബൈയിലും 50 വയസുളള മൊയ്തുട്ടി അബൂദബിയിലുമാണ് മരിച്ചത്.ഗൾഫിൽ കോവിഡ് ബാധിച്ചുള്ള മലയാളി മരണസംഖ്യ 150 കടന്ന സാഹചര്യത്തിൽ പുറത്തിറങ്ങുന്ന മലയാളികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വിവിധ സാമൂഹിക കൂട്ടായ്മകൾ ആവശ്യപ്പെട്ടു.

You might also like

-