രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം ഇന്ന് കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ വിജയത്തിന്റെ പാതയിൽ

സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്ന ശേഷം മുത്തലാഖ്, കശ്മീരിന്റെ പ്രത്യേക അവകാശം, പൗരത്വ ഭേദഗതി നിയമം തുടങ്ങി ബി.ജെ.പി.യുടെ പ്രഖ്യാപിത നിലപടുകൾ നിയമപരമായി നടപ്പിലാക്കി എടുക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്

0

ഡൽഹി :രണ്ടാം മോദി സർക്കാർ അധികാരമേറ്റ് ഒരു വർഷം തികഞ്ഞു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഓൺ ലൈൻ വഴിയാണ് ബി.ജെ.പി ദേശീയ നേതൃത്വം സംഘടിപ്പിക്കുന്നത്.മൃഗീയ ഭൂരിപക്ഷത്തോടെയാണ് എൻ.ഡി. എ 2019ലും ഭരണത്തിൽ വന്നത്. ബി.ജെ.പി മാത്രം കേവല ഭൂരിപക്ഷത്തിനു വേണ്ടതിലും അധികം സീറ്റ്‌ നേടി. 303 സീറ്റുകൾ. ഘടകകക്ഷികളുടെ സീറ്റുകളും ചേർത്താൽ അത് 353 ആകും. മെയ്‌ 30ന് സത്യപ്രതിജ്ഞ ചെയ്ത്ആർ എസ് എസിന്റെ പ്രഘ്യാപിത നയങ്ങൾ നടക്കാനും സ്വകാര്യാ വത്കരണതും പൂർണമായി ശ്രമിച്ച സർക്കാരായിരുന്നു രണ്ടാം മോഡി സർക്കാർ. അധികാരത്തിൽ വന്ന ശേഷം മുത്തലാഖ്, കശ്മീരിന്റെ പ്രത്യേക അവകാശം, പൗരത്വ ഭേദഗതി നിയമം തുടങ്ങി ബി.ജെ.പി.യുടെ പ്രഖ്യാപിത നിലപടുകൾ നിയമപരമായി നടപ്പിലാക്കി എടുക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിൽ കോവിഡ് രോഗവ്യാപനവും കൂടി വന്നത് എങ്ങനെ മറികടക്കും എന്നത് നരേന്ദ്ര മോദിക്ക് മുന്നിലുള്ള വെല്ലുവിളി. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാനുള്ള തിടുക്കം കുറിച്ചത് രണ്ടാം മോഡി സർക്കാരിന്റെ വികലമായ നടപടികളിൽ ഒന്നാണ്

കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ വിജയത്തിന്റെ പാതയിൽ യാത്ര തുടങ്ങിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിപറഞ്ഞു . രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ രാജ്യത്തെ ജനങ്ങൾക്ക് അയച്ച കത്തിലാണ് കോവിഡിനെതിരായ പോരാട്ടത്തെ കുറിച്ച് മോദി പറയുന്നത്. ആഗോള മഹാമാരിയുടെ ഈ കാലം തീർച്ചയായും ഒരു ദുർഘടസന്ധി തന്നെയാണ്. പക്ഷെ ഭാരതീയരായ നമുക്കോരോരുത്തർക്കും ഇത് ശക്തമായ പ്രതിജ്ഞകളുടെ, നിശ്ചയങ്ങളുടെ സമയം കൂടിയാണെന്നും മോദി ഓർമിപ്പിച്ചു.

കൊറോണ ഇന്ത്യയെ ബാധിക്കുമ്പോള്‍ ഇന്ത്യ ലോകത്തിന് ഒരു വലിയ പ്രതിസന്ധിയാകുമെന്ന് പലരും ഭയപ്പെട്ടു. എന്നാല്‍ ഇന്ന്, പൂര്‍ണ്ണമായ ആത്മവിശ്വാസത്തിലൂടെയും തിരിച്ചുവരവിലൂടെയും ലോകം നമ്മെ നോക്കുന്ന രീതിയിലേക്ക് മാറ്റിമറിച്ചുവെന്ന് പ്രധാനമന്ത്രി പറയുന്നു. ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൈയടിക്കുന്നതിലൂടെയും വിളക്കു കൊളുത്തുന്നതിലൂടെയും, കൊറോണ യോദ്ധാക്കളെ ഇന്ത്യയുടെ സായുധ സേന ആദരിക്കുന്നതിലും , ജനത കര്‍ഫ്യൂ, അല്ലെങ്കില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ സമയത്ത് നിയമങ്ങള്‍ വിശ്വസ്തമായി പാലിക്കുന്നതിലൂടെയാകട്ടെ, എല്ലാ അവസരങ്ങളിലും ശ്രേഷ്ഠ ഭാരതത്തിന്റെ ഉറപ്പാണ് ഏകഭാരതമെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്.മോഡി കത്തിലൂടെ ഓർമ്മിപ്പിക്കുന്നു