ആന്ധ്ര പ്രദേശിൽ ബോട്ട് അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. ഗുലാബ് ചുഴലിക്കാട്ട് 95 കിലോ മീറ്റർ വേഗതയിൽ തീരം

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാട്ട് 95 കിലോ മീറ്റർ വേഗതയിൽ തീരം തൊട്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

0

വിശാഖപ്പട്ടണം: ആന്ധ്ര പ്രദേശിൽ ബോട്ട് അപകടത്തിൽപ്പെട്ട്
രണ്ടുപേര്‍ മരിച്ചു മത്സ്യത്തൊഴിലാളികൾ മരിച്ചു. ശ്രീകാകുളത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടാണ് കൊടുംകാറ്റിൽ അപകടത്തിൽ പെട്ടത്.

അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാട്ട് 95 കിലോ മീറ്റർ വേഗതയിൽ തീരം തൊട്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.ഗുലാബ് ചുഴലിക്കാറ്റിന്‍റെ പ്രഭാവത്താൽ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അ‍ലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. മണിക്കൂറിൽ 50 കീ മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇന്നും നാളെയും കേരളാതീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതും വിലക്കിയിട്ടുണ്ട്. ഗുലാബിന്റെ സ്വാധീനം തീർന്നാലുടൻ തന്നെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്‌ദ്ധർ വ്യക്തമാക്കി.

ഒഡീഷ, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുക എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. ഒഡീഷയിലെയും ആന്ധ്രയിലേയും തീരദേശ മേഖലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ നിരീക്ഷണത്തിനായി കേന്ദ്ര ദുരന്ത നിവാരണ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.

You might also like

-