ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി ഗുജറത്ത് മുഖ്യമന്ത്രി
കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും ഭരണവിരുദ്ധ വികാരവുമാണ് വിജയ് രൂപാണിയുടെ രാജിയിലേക്ക് നയിച്ച കാരണങ്ങള്‍. ഉപമുഖ്യമന്ത്രിയും മോദിയുടെ വിശ്വസ്തനുമായ നിതിന്‍ പട്ടേല്‍
ഗാന്ധിനഗർ: ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയാകുമെന്നു വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു . നിലവിൽ യുപി ഗവർണറായ ആനന്ദിബെൻ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര പട്ടേൽ. നാളെ തന്നെ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കു.ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭൂപേന്ദ്ര പട്ടേൽ നാളെ-സെപ്റ്റംബർ 13 ഉച്ചയ്ക്ക് 2:20 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നു ഗവർണർ ആചാര്യ ദേവവ്രത് ട്വിറ്റ് ചെയ്തു
2016 ല്‍ അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേൽ രാജിവെച്ചത്. പിന്നാലെയുള്ള വിജയ് രൂപാണിയുടെ സ്ഥാനാരോഹണവും ഏവരെയും അമ്പരപ്പിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഗുജറാത്തില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. രൂപാണിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലാണ് പുതിയ മുഖ്യമന്ത്രിയെ പരീക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് ബിജെപിയെ എത്തിച്ചത്. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം ലഭിച്ചതോടെ പ്രധാനമന്ത്രി പങ്കെടുത്ത സര്‍ദാര്‍ ദാം കോംപ്ലക്‌സിന്റെ ഉദ്ഘാടനത്തിന് ശേഷം ഗവര്‍ണറെ കണ്ട് വിജയ് രൂപാണി രാജി സമര്‍പ്പിക്കുകയായിരുന്നു.