ഗുജറാത്തിലെ അഹമ്മദാബാദില്‍ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് ഐസിയു വാര്‍ഡില്‍ ചികില്‍സയിലിരുന്ന എട്ടു രോഗികള്‍ മരിച്ചു.
ഐസിയുവിൽ കിടന്ന കോവിഡ് രോഗികളാണ് മരിച്ചത്.മറ്റ് രോഗികളെ രക്ഷപ്പെടുത്തി സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്റർ ആശുപത്രിയിലേക്ക് മാറ്റി
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ നവരംഗ്പുരയിലെ ശ്രേയ് എന്ന സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഐസിയുവിൽ കിടന്ന കോവിഡ് രോഗികളാണ് മരിച്ചത്.മറ്റ് രോഗികളെ രക്ഷപ്പെടുത്തി സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്റർ ആശുപത്രിയിലേക്ക് മാറ്റി. 50 കിടക്കൾ ഉള്ള ആശുപത്രിയിൽ 45 രോഗികൾ ഉണ്ടായിരുന്നു. രോഗികളുടെ കുടുംബാംഗങ്ങളും അഗ്നിശമനസേനയും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ഷോട്ട്സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചുഅപകടം ഗുജറാത്ത് ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി അന്വേഷിക്കും