ഷാരോനിനെ കൊല്ലാൻ കഷായത്തിൽ കലർത്തിയത് കാപ്പിക്ക് (Kapiq)എന്ന കളനാശിനി ഗ്രീഷ്മയുടെ മൊഴി.

കഷായത്തിന് ശേഷം ഷാരോണിന് ഗ്രീഷ്മ ജ്യൂസും നല്‍കിയെന്നും പൊലീസ് വിശദീകരിക്കുന്നു.ഒരു വർഷമായി ഷാരോണും ഗ്രീഷ്മയും തമ്മിൽ അട‌ുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറാൻ ഷാരോൺ തയ്യാറാകാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് ഗ്രീഷ്മ നൽകിയ മൊഴിയെന്ന് എഡിജി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗ്രീഷ്മയുടെ മാതാപിതാക്കൾക്കോ മറ്റാർക്കെങ്കിലുമോ കൊലപാതകത്തിൽ പങ്കുള്ളതായി ഇതുവരെ വ്യക്തമല്ല

0

തിരുവനന്തപുരം| പാറശ്ശാലയിലെ ഷാരോണിന്‍റെ മരണത്തില്‍ പെണ്‍സുഹൃത്ത് ഗ്രീഷ്മ കുറ്റം സമ്മതിച്ചെന്ന് എഡിജിപി. കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ഗ്രീഷ്മ കൃത്യം നടത്തിയത്. കടയില്‍ നിന്ന് വാങ്ങിയ കഷായമല്ല ഗ്രീഷ്മ ഷാരോണിന് നല്‍കിയത്. ഗ്രീഷ്മ കഷായം വീട്ടിലുണ്ടാക്കി. അമ്മയ്ക്കായി വാങ്ങിയ കഷായപ്പൊടി തിളപ്പിച്ചു. പിന്നീട് നേരത്തെ വീട്ടിലുണ്ടായിരുന്ന കീടനാശിനി ഉപയോഗിച്ചു. ഡൈ ആസിഡ് ബ്ലൂ എന്ന രാസവസ്തു അടങ്ങിയതാണ് കീടനാശിനി. ആന്തരികാവയവങ്ങള്‍ക്ക് കേടുണ്ടാക്കാന്‍ സാധിക്കുന്ന രാസവസ്തുവാണിത്.

കഷായത്തിന് ശേഷം ഷാരോണിന് ഗ്രീഷ്മ ജ്യൂസും നല്‍കിയെന്നും പൊലീസ് വിശദീകരിക്കുന്നു.ഒരു വർഷമായി ഷാരോണും ഗ്രീഷ്മയും തമ്മിൽ അട‌ുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറാൻ ഷാരോൺ തയ്യാറാകാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് ഗ്രീഷ്മ നൽകിയ മൊഴിയെന്ന് എഡിജി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗ്രീഷ്മയുടെ മാതാപിതാക്കൾക്കോ മറ്റാർക്കെങ്കിലുമോ കൊലപാതകത്തിൽ പങ്കുള്ളതായി ഇതുവരെ വ്യക്തമല്ല. ഇതെല്ലാം കൂടുതൽ അന്വേഷണത്തിൽ മാത്രമേ വെളിപ്പെടൂവെന്നും എഡിജിപി പറഞ്ഞു

മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞശേഷം ജാതകദോഷം കാരണം പറഞ്ഞ് ഷാരോണിനെ ഉപേക്ഷിക്കാന്‍ ഗ്രീഷ്മ നോക്കിയിരുന്നു. എന്നാല്‍ ഷാരോണ്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഷാരോണിനെ കൊലപ്പെടുത്തിയത്. ഗ്രീഷ്മയുടെ മുന്‍ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടായിരുന്നതായി എഡിജിപി പറഞ്ഞു. 26,27 തിയതികളില്‍ ഗ്രീഷ്മയുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍ കേസില്‍ ബാഹ്യഇടപെടല്‍ ഉണ്ടായതായി തെളിവില്ലെന്നും മാതാപിതാക്കളെ പ്രതിയാക്കാന്‍ നിലവില്‍ തെളിവുകളില്ലെന്നും എഡിജിപി പറഞ്ഞു. നിരന്തരം വഷളാവുകയും വീണ്ടും യോജിക്കുകയും ചെയ്യുന്ന തരത്തിലുള്ള ബന്ധമായിരുന്നു ഇരുവരുടേതും. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഗ്രീഷ്മയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. ഇതോടെ ബന്ധം കൂടുതൽ വഷളായി. ബന്ധത്തിൽ നിന്ന് പിന്മാറാൻ ഷാരോണിനോട് പലകുറി പലരീതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് ഷാരോണിനെ ഒഴിവാക്കാൻ കടുംകൈ ചെയ്തതെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.ഇതുപ്രകാരം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ബാത്റൂമിൽ പോയ സമയത്ത് കഷായത്തിൽ വിഷം കലർത്തി ഇത് ഷാരോണിന് നൽകി. കഷായം കഴിച്ച ഷാരോൺ അവിടെ തന്നെ ശർദ്ദിച്ചു. പിന്നീട് സുഹൃത്തിനൊപ്പം മടങ്ങി. കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് കീടനാശിനി കഷായത്തിൽ കലർത്തി നൽകിയത്. കാപ്പിക്ക് (Kapiq)എന്ന കളനാശിനി കലർത്തിയതെന്നാണ് ഗ്രീഷ്മയുടെ മൊഴി.

ബന്ധത്തിൽ നിന്നും പിന്മാറാനാണ് ജാതകദോഷമുള്ളതായി ഷാരോണിനോട് പറഞ്ഞിരുന്നത് എന്നാണ് ഇപ്പോൾ മനസ്സിലാക്കാനാകുന്നതെന്ന് എഡിജിപി പറഞ്ഞു. ഒരുപാട് കഥകൾ പറഞ്ഞു നോക്കിയിട്ടും ഷാരോൺ പിന്മാറിയില്ല. ഇതോടെയാണ് കൊലപാതകത്തിലേക്ക് നീങ്ങിയത്. കേസിൽ മാതാപിതാക്കളെ പ്രതിയാക്കാനുള്ള തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം കൂടുതലായി അന്വേഷണം വേണം.

എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. പെൺകുട്ടിയെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു. കേസിൽ നിർണായകമായത് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയാണെന്നും എഡിജിപി വ്യക്തമാക്കി. നേരത്തേ രണ്ട് തവണ ഗ്രീഷ്മയെ ചോദ്യം ചെയ്തിരുന്നു. മൊഴികളിലുള്ള വൈരുദ്ധ്യം സംശയത്തിന് ഇടയാക്കിയിരുന്നെങ്കിലും ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഗ്രീഷ്മയിലേക്ക് എത്തിയത്. ഷാരോണിന്റെ ശർദിയിൽ പച്ച നിറമുണ്ടായിരുന്നതിനാൽ കോപ്പർ സൾഫേറ്റിന്റെ അംശത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ചു. ഇതോടെയാണ് സംശയം ബലപ്പെടുന്നത്. ഇതോടെ കോപ്പർ സൾഫേറ്റ് അടങ്ങിയ രാസപദാർത്ഥങ്ങളെ കുറിച്ച് അന്വേഷിച്ചു. ഗ്രീഷ്മ പറഞ്ഞ കാപ്പിക്കിൽ അടങ്ങിയ ഒരു ഘടകം ആസിഡ് ബ്ലൂ ആണ്. ഇതുമൂലം ശർദിയിൽ നിറവ്യത്യാസം ഉണ്ടാകാം. ഇതൊക്കെ തെളിയണമെങ്കിൽ ശാസ്ത്രീയ പരിശോധന നടത്തണമെന്നും എഡിജിപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു .

കഴിഞ്ഞ മാസം 14 നാണ് റെക്കോഡ് ബുക്ക് തിരിച്ചുവാങ്ങാൻ സുഹൃത്തിനൊപ്പം യുവതിയുടെ വീട്ടിൽ ഷാരോൺ പോയത്. എന്നാല്‍ ഇവിടെ നിന്നും ശാരീരികാസ്വസ്ഥതകളോടെയാണ് ഷാരോണ്‍ തിരിച്ചിറങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായാണ് മരണം. യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്‍റെ ബന്ധുക്കള്‍ ആദ്യമേ ആരോപിച്ചിരുന്നു. നേരത്തേ, ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചതായി ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല. ഷാരോൺ ഇതിന് മുമ്പും ശർദിച്ചതായി പറഞ്ഞിട്ടുണ്ട്. വിഷം നൽകിയതായ തെളിവുകൾ ഇതുവരെ അന്വേഷണത്തിൽ ലഭിച്ചിട്ടില്ല.ഷാരോണുമായി വിവാഹം കഴിഞ്ഞതായി ഗ്രീഷ്മ പറഞ്ഞിട്ടില്ല. എന്നാൽ പള്ളിയിൽ പോയി സിന്ദൂരം ചാർത്തിയിരുന്നതായി മൊഴി നൽകിയിട്ടുണ്ട്. വിഷം നൽകിയ വിവരം ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞിരുന്നില്ല. ഷാരോണിന്റെ മരണമൊഴിയിൽ ഗ്രീഷ്മയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല.

You might also like

-