ഗുജറാത്തിലെമോര്‍ബിയില്‍തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 60 കവിഞ്ഞു

തൂക്കുപാലത്തിൽ നിരവധി സ്ത്രീകളും കുട്ടികളും മറ്റുള്ളവരും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ദീപാവലി അവധിയായതിനാലും ഞായറാഴ്ചയായതിനാലും പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലത്തിൽ സഞ്ചാരികളുടെ തിരക്കായിരുന്നു

0

അഹമ്മദാബാദ് | ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യമരിച്ചവരുടെ എണ്ണം 60കവിഞ്ഞു . അറുപതിലധികം പേർ മരിച്ചതായി സംഭവസ്ഥലത്തുണ്ടായിരുന്ന ഗുജറാത്ത് പഞ്ചായത്ത് മന്ത്രി ബ്രിജേഷ് മെർജ പറഞ്ഞു.. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. പുനര്‍നിര്‍മ്മാണം നടത്തി അഞ്ച് ദിവസം മുമ്പ് തുറന്നുകൊടുത്ത പാലമാണ് തകര്‍ന്നുവീണത്. നൂറിലേറെ പേര്‍ പുഴയില്‍ വീണെന്നാണ് വിവരം. പാലം തകരുമ്പോൾ അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു. അതിനിടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായധനം നൽകും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലടക്കമുള്ളവർ മോർബിയിലേക്ക് തിരിച്ചിട്ടുണ്ട്

തൂക്കുപാലത്തിൽ നിരവധി സ്ത്രീകളും കുട്ടികളും മറ്റുള്ളവരും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ദീപാവലി അവധിയായതിനാലും ഞായറാഴ്ചയായതിനാലും പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലത്തിൽ സഞ്ചാരികളുടെ തിരക്കായിരുന്നു.

“മോർബിയിലെ ദുരന്തത്തിൽ ഞങ്ങൾ ശരിക്കും ദുഃഖിതരാണ്. സ്ഥിതിഗതികൾ അറിയിക്കാൻ പ്രധാനമന്ത്രി മോദി എന്നെ വിളിച്ചു, ഗുജറാത്ത് മുഖ്യമന്ത്രിയും സ്റ്റോക്ക് എടുക്കുന്നു. പരിക്കേറ്റവരെ സഹായിക്കാൻ പ്രാദേശിക നേതാക്കളും പ്രവർത്തിക്കുന്നു”സംഭവസ്ഥലത്തുണ്ടായിരുന്ന ഗുജറാത്ത് പഞ്ചായത്ത് മന്ത്രി ബ്രിജേഷ് മെർജ പറഞ്ഞു.

ഒക്ടോബർ 26 ന് ഗുജറാത്തി പുതുവത്സര ദിനത്തിൽ പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുന്നതിന് മുമ്പ് ഒരു സ്വകാര്യ ഓപ്പറേറ്റർ ഏകദേശം ആറ് മാസത്തോളം പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.തൂക്കുപാലം തകർന്ന് നിരവധി പേർ മച്ചു നദിയിൽ രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ ഗാന്ധിനഗറിൽ നിന്ന് രണ്ട് ടീമുകളും ബറോഡയിൽ നിന്ന് 3 എൻഡിആർഎഫ് സംഘങ്ങളും ഇതിനകം അയച്ചിട്ടുണ്ടെന്ന് ഡിജി എൻഡിആർഎഫ് അതുൽ കർവാൾ പറഞ്ഞു.

വൈകീട്ട് 6.30 ഓടുകൂടിയാണ് അപകടം നടന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. പാലം അപകടത്തിൽ വേദനയും രാഷ്ട്രപതി നടുക്കവും രേഖപ്പെടുത്തി. ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാംഗ്‌വി സ്ഥലത്തെത്തിയിട്ടുണ്ട്. 70 ലേറെ പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചിട്ടുണ്ട്. മരിച്ചവരിൽ കുട്ടികളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാത്രിയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്നാണ് മനസിലാകുന്നത്. നേതാക്കളോടും പ്രവർത്തകരോടും രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ പി സി സി അധ്യക്ഷൻ ജഗദീഷ് താക്കൂർ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. എൻ ഡി ആര്‍ എഫിന്റെ മൂന്ന് സംഘങ്ങളാണ് മോർബിയിലെത്തുക. ഗാന്ധിനഗറിൽ നിന്ന് 2, ബറോഡയിൽ നിന്ന് 1 എന്നിങ്ങനെയാണ് എൻ ഡി ആര്‍ എഫ് സംഘം എത്തുക. 1879 ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച പാലമാണ്. 143 വർഷമായി നിലനിൽക്കുന്ന പാലം പുനരുദ്ധാരണം നടത്തി തുറന്ന് കൊടുത്ത് 5 ദിവസത്തിനകം തകർന്നതിന്‍റെ ഞെട്ടലിലാണ് ഏവരും. 26 ന് ഗുജറാത്തി പുതുവത്സര ദിനത്തിലാണ് വീണ്ടും പാലം തുറന്നു കൊടുത്തത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ നാലുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മോർബിയിലേക്ക് തിരിച്ചു.

You might also like

-