കെന്നഡി കുടുംബാംഗം സെയ്‌റോസ് കെന്നഡി അമിതമായി മയക്കുമരുന്ന് കഴിച്ചു മരിച്ചു
ബോസ്റ്റണ്‍: മുന്‍ സെനറ്റര്‍ റോബര്‍ട്ട് എഫ് കെന്നഡിയുടെ കൊച്ചുമകള്‍ സെയ്‌റോസ് കെന്നഡി (22) അമിതമായി മയക്കുമരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മരിച്ചു. ആഗസ്റ്റ് 1 വ്യാഴാഴ്ച ഉച്ച കഴിഞ്ഞു 3 മണിക്കായിരുന്നു സംഭവം.
വീടിന്റെ ചുറ്റുമതിലിനകത്ത് അബോധാവസ്ഥയില്‍ കിടന്നിരുന്ന ഇവരെ ഉടനെ ഹൈനിസിലുള്ള കേപ് കോഡ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും അധികം താമസിയാതെ മരണം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഇവര്‍ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
2020 ലെ സോസ്റ്റന്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു. റോബര്‍ട്ട് എഫ് കെന്നഡിയുടെ വിധവ ഈതല്‍ താമസിച്ചിരുന്ന വീട്ടിലായിരുന്നു സെയ്‌റോസ് താമസിച്ചിരുന്നത്.
ഇതിന് മുമ്പും കെന്നഡി കുടുംബത്തിലെ പലര്‍ക്കും അപകട മരണം സംഭവിച്ചിട്ടുണ്ട്. മരണത്തെകുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മില്‍ട്ടിമോര്‍ (അസി. ഡിസ്ട്രിക്റ്റ് അറ്റോര്‍ണി) അറിയിച്ചു.