ഗാര്‍ലന്റില്‍ 9 മാസം പ്രായമുള്ള കുട്ടി കാറില്‍ ചൂടേറ്റു മരിച്ചു

ഡാളസ്സില്‍ ഈ ആഴ്ച ഉയര്‍ന്ന താപനിലയായിരിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം മാത്രം 24 കുട്ടികള്‍ ചൂടേറ്റ് മരിച്ചത്

0

ഗാര്‍ലന്റ് (ഡാളസ്സ്): റിച്ചര്‍ഡ്‌സണ്‍ സിറ്റി അതിര്‍ത്തിയില്‍ അരിഫൊ ജ്ജപിറ്റര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ജെറീസ് എക്‌സ്പ്രസ്സ് കാര്‍ വാഷിന് സമീപം 9 മാസം പ്രായമുള്ള പെണ്‍കുട്ടി കാറിനകത്ത് ചൂടേറ്റ് മരിച്ചു.

ആഗസ്റ്റ് 1 വ്യാഴാഴ്ച വൈകിട്ട് 6 മണിക്കായിരുന്നു സംഭവം.
കുട്ടിയുടെ പിതാവ് കാറിനടുത്തെത്തി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടനെ പോലീസില്‍ വിവരം അറിയിച്ചു. അവര്‍ എത്തുന്നതിന് മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു.

എത്ര നേരം കുട്ടി കാറില്‍ തനിച്ചായിരുന്നുവെന്നും പിതാവ് എവിടെ പോയിരുന്നുവെന്നും പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കയാണ്.

ഡാളസ്സില്‍ ഈ ആഴ്ച ഉയര്‍ന്ന താപനിലയായിരിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് വൈകിട്ട് 95 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്.

ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ മാത്രം 24 കുട്ടികള്‍ ഇതിനകം ചൂടേറ്റ് മരിച്ചിട്ടുണ്ട്. ഇതില്‍ 4 പേര്‍ ടെക്‌സസ്സിലാണ്. ജൂലായ് 3നായിരുന്നു ഡന്റണില്‍ 2 വയസ്സുള്ള കുട്ടി കാറിനകത്ത് ചൂടേറ്റ് മരിച്ചത്.

You might also like

-