കാശ്മീരിൽ ഭീകരത മൂലം സാധാരണക്കാരുടെ മക്കളാണ് കൊല്ലപ്പെടുന്നത്:ഗവര്‍ണര്‍.

സമ്പത്തും സ്വാധീനവുമുള്ളവരുടെ മക്കള്‍ വിദേശത്താണ് പഠിക്കുന്നത്. എന്നാല്‍ സാധാരണക്കാരുടെ മക്കളെ സ്വര്‍ഗത്തിലേക്കുള്ള വഴിയെന്ന് പറഞ്ഞ് മരണത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്.

0

ജമ്മു: കശ്മീരിലെ മുഖ്യധാര പാര്‍ട്ടി നേതാക്കള്‍, മതനേതാക്കള്‍, ഹൂറിയത് തുടങ്ങിയവര്‍ക്ക് ഒന്നും ഭീകരത കാരണം അവരുടെ മക്കളെ നഷ്ടമായിട്ടില്ലെന്ന് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. ഭീകരത മൂലം സാധാരണക്കാരുടെ മക്കളാണ് കൊല്ലപ്പെടുന്നത്. സമൂഹത്തില്‍ സ്വാധീനവും ശക്തിയുമുളള ഒരു വിഭാഗം ആള്‍ക്കാരാണ് കശ്മീരിലെ യുവാക്കളുടെ സ്വപ്‌നങ്ങളും ജീവിതവും തകര്‍ക്കുന്നത്. കത്ര നഗരത്തിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

കശ്മീര്‍ ജനത സത്യങ്ങള്‍ തിരിച്ചറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു. സമ്പത്തും സ്വാധീനവുമുള്ളവരുടെ മക്കള്‍ വിദേശത്താണ് പഠിക്കുന്നത്. എന്നാല്‍ സാധാരണക്കാരുടെ മക്കളെ സ്വര്‍ഗത്തിലേക്കുള്ള വഴിയെന്ന് പറഞ്ഞ് മരണത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്.

ഉന്നതരുടെ മക്കളാരും കൊല്ലപ്പെട്ടിട്ടില്ല. അവരുടെ കുടുംബങ്ങളില്‍ നിന്നും ആരും ഭീകരതയോടൊപ്പം ചേര്‍ന്നിട്ടില്ല. സത്യം നിങ്ങള്‍
മനസ്സിലാക്കുക. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലത്താണ് നിങ്ങള്‍ ജീവിക്കുന്നത്. കശ്മീരില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ഒരു സ്വര്‍ഗമുണ്ടെന്നും സത്യപാല്‍ മാലിക്ക് പറഞ്ഞു.

You might also like

-