സ്വയം മരണം വരിക്കാന്‍ അനുമതി: ന്യൂജഴ്‌സി ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവച്ചു.
മനുഷ്യ ജീവിതത്തോടു യാതൊരു ദയാവായ്പും പ്രകടിപ്പിക്കാതെ മരണത്തിന് ഏല്‍പ്പിക്കുന്നതു തികച്ചും പ്രതിഷേധാത്മകമാണെന്ന് കാത്തലിക് കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പാട്രില്‍ പറഞ്ഞു.
ന്യൂജഴ്‌സി: രോഗം ഭേദമാകില്ലെന്നും ആറുമാസമേ ജീവിക്കാന്‍ സാധ്യതയുള്ളുവെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതിയ രോഗിക്കു സ്വയം മരണം വരിക്കാന്‍ അനുമതി നല്‍കുന്ന ബില്‍ ന്യൂജഴ്‌സി ഗവര്‍ണര്‍ ഫില്‍മര്‍ഫി ഒപ്പു വച്ചു.ഏപ്രില്‍ 12 വെള്ളിയാഴ്ച ഒപ്പുവച്ച നിയമം പാസാക്കുന്ന ഏഴാമത്തെ സംസ്ഥാനമാണു ന്യൂജഴ്‌സി.
ടെര്‍മിനല്‍ 111 ആക്ട് എന്നും ബില്‍ പാസാക്കുന്നതിനെതെ നിരവധി തടസവാദങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. കത്തോലിക്ക വിശ്വാസിയായ ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സംസ്ഥാന കാത്തലിക് കോണ്‍ഫറന്‍സും രംഗത്തെത്തി. മനുഷ്യ ജീവിതത്തോടു യാതൊരു ദയാവായ്പും പ്രകടിപ്പിക്കാതെ മരണത്തിന് ഏല്‍പ്പിക്കുന്നതു തികച്ചും പ്രതിഷേധാത്മകമാണെന്ന് കാത്തലിക് കോണ്‍ഫറന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പാട്രില്‍ പറഞ്ഞു.
രോഗിയുടെ ആരോഗ്യസ്ഥിതി വളരെ ഗുരുതരമാണെന്നു രണ്ടു ഡോക്ടര്‍മാര്‍ സര്‍ട്ടിഫൈ ചെയ്യണമെന്നും തുടര്‍ന്നു രോഗിക്കു സ്വയം മരിക്കുന്നതിനുള്ള മരുന്നുകള്‍ ആവശ്യപ്പെടുകയോ ഡോക്ടര്‍മാര്‍ക്കു മരുന്നു കുത്തിവയ്ക്കുന്നതിനു അനുമതി നൽകുന്നതിനുള്ള വകുപ്പുകളും ബില്ലില്‍ ഉൾപ്പെടുത്തിയിട്ടുണ്ട് . ഡമോക്രറ്റിക് ഭൂരിപക്ഷമുള്ള അസംബ്ലി (41–33) സെനറ്റ് (21–16) വോട്ടുകളോടെ ബില്‍ നേരത്തെ പാസാക്കിയിരുന്നു. ബില്‍ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു.