ഗോവയിൽ അധികാര വടവലി മന്ത്രിസഭാ രൂപീകരണ നീക്കവുമായി കോൺഗ്രസ്സ് തടയിടാൻ ബി ജെ പി

ഗരവികസന മന്ത്രി ഫ്രാൻസിസ് ഡിസൂസ ന്യൂയോര്‍ക്കിൽ ചികിത്സയിലാണ്. വൈദ്യുതി മന്ത്രി പാണ്ഡുറാങ് മത്കൈകറിന് മസ്തിഷ്ക ആഘാതം സംഭവിച്ചു. 40 അംഗ നിയമസഭയിൽ 14 അംഗങ്ങളാണ് ബിജെപിക്കുള്ളത്.

0

ഡൽഹി : ഗോവമുഖ്യമന്ത്രി മനോഹര്‍ പരീക്കർ ചികിത്സയിൽ പ്രവേശിച്ചതോടെ ഗോവയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. അധികാരം നിലനിര്‍ത്താൻ അമിത്ഷാ ഗോവയിലെ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്. അതേസമയം 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിട്ടുണ്ട്.മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഉൾപ്പടെ മൂന്ന് ബിജെപി അംഗങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നിയമസഭയിൽ എത്താൻ കഴിയാത്ത സാഹചര്യമാണ്. മനോഹര്‍ പരീക്കര്‍ ദില്ലിയിലെ എയിംസിൽ ചികിത്സയിൽ കഴിയുന്നത്. നഗരവികസന മന്ത്രി ഫ്രാൻസിസ് ഡിസൂസ ന്യൂയോര്‍ക്കിൽ ചികിത്സയിലാണ്. വൈദ്യുതി മന്ത്രി പാണ്ഡുറാങ് മത്കൈകറിന് മസ്തിഷ്ക ആഘാതം സംഭവിച്ചു. 40 അംഗ നിയമസഭയിൽ 14 അംഗങ്ങളാണ് ബിജെപിക്കുള്ളത്.

കോണ്‍ഗ്രസിന് 17 അംഗങ്ങളുണ്ട്. മൂന്ന് വീതം സീറ്റുള്ള ജിഎഫ്പി, എംജിപി പാര്‍ടികളുടെയും മൂന്ന് സ്വതന്ത്ര്യ അംഗങ്ങളുടെയും പിന്തുണയിലാണ് ബിജെപി ഗോവയിൽ അധികാരം പിടിച്ചത്. മനോഹര്‍ പരീക്കര്‍ ചികിത്സയിൽ പോയതിന് പിന്നാലെ 21 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് രംഗത്തുവന്നതാണ് ഗോവയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കുന്നത്. ബിജെപി അധ്യക്ഷൻ അമിത്ഷാ ഗോവയിലെ നേതാക്കളുടെ അടിയന്തിര ചര്‍ച്ചകൾ തുടരുകയാണ്. സഖ്യ കക്ഷികളെയും സ്വതന്ത്ര അംഗങ്ങളെയും ഒപ്പം നിറത്തുനുള്ള പരിശ്രമത്തിലാണ് ബിജെപി.

You might also like

-