ഗോവയിൽ ബിജെപി യിൽ കലാപം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ലക്ഷ്മികാന്ത് പർസേക്കർ പാർട്ടിവിടുന്നു
പാർട്ടിയിൽ തുടരാൻ ആഗ്രഹമില്ലെന്നും ഉടൻ രാജിക്കത്ത് നൽകുമെന്നും പർസേക്കർ അറിയിച്ചു. ഇപ്പോൾ രാജിക്കാര്യത്തിൽ മാത്രമേ തീരുമാനമായിട്ടുള്ളൂവെന്നും ഭാവികാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നുമാണ് പർസേക്കർ അറിയിച്ചു
പനാജി | തെരഞ്ഞെടുപ്പ് വിളിപ്പാടകലെ ഗോവയിൽ ബിജെപി ക്യാംപിൽ കടുത്ത പ്രതിസന്ധി . മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ലക്ഷ്മികാന്ത് പർസേക്കർ പാർട്ടി വിടാൻ തിരുമാനിച്ചു . സീറ്റ് ലഭിക്കാത്തതിനെത്തുടർന്നു ബിജെപിനേത്രുത്തവുമായി കലഹിച്ചാണ് അദ്ദേഹം പാര്ട്ടി വിടുന്നത് “പാർട്ടിയിൽ തുടരാൻ ആഗ്രഹമില്ലെന്നും ഉടൻ രാജിക്കത്ത് നൽകുമെന്നും പർസേക്കർ അറിയിച്ചു. ഇപ്പോൾ രാജിക്കാര്യത്തിൽ മാത്രമേ തീരുമാനമായിട്ടുള്ളൂവെന്നും ഭാവികാര്യങ്ങൾ പിന്നീട് തീരുമാനിക്കു”മെന്നു പർസേക്കർ അറിയിച്ചു .
“കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ചെയ്ത വികസന പ്രവർത്തനങ്ങൾ ബോധപൂർവ്വം നിർത്തിവച്ചിരിക്കുകയാണ്. അതിന്റെ സങ്കടം എന്റെ മനസ്സിലുണ്ട്. ആ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. അതിനാൽ, ഞാൻ ഇന്ന് വൈകുന്നേരം ബിജെപിയിൽ നിന്ന് രാജിവച്ച് മത്സരിക്കാൻ പോകുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പ്.ഗോവയിലെ ബിജെപി തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസും എന്നെ അനുനയിപ്പിക്കാൻ ഇന്നലെ എന്നെ കണ്ടു.എന്നാൽ എന്റെ തീരുമാനത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു.ദയാനന്ദ് സോപ്‌തെക്ക് ടിക്കറ്റ് നൽകിയതുകൊണ്ടുമാത്രം ഞാൻ രാജിവെക്കുന്നില്ല, പക്ഷേ കാരണങ്ങൾ പലതാണ്. ഈ തീരുമാനം ഒറ്റരാത്രികൊണ്ട് എടുത്തതല്ല, കഴിഞ്ഞ 3-4 വർഷമായി എടുത്ത തീരുമാനമാണിത്,” അദ്ദേഹം ഊന്നിപ്പറഞ്ഞു
മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കറുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് പർസേക്കർ പറഞ്ഞു. എന്നാൽ, ഉത്പൽ പരീക്കറിന് ബിജെപി ടിക്കറ്റ് നൽകാത്തത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞു
എൻ ഡി എ മുന്നണിയുടെ തെരഞ്ഞെടുപ്പിനുള്ള പാർട്ടി പ്രകടനപത്രിക സമിതിയുടെ തലവനാണ് പർസേക്കർ. അന്തരിച്ച മനോഹർ പരീക്കറിനുശേഷം ഗോവയിൽ ബിജെപിയുടെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളുമാണ്. മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധമന്ത്രിയായതോടെയാണ് 2014ൽ പർസേക്കർ ഗോവ മുഖ്യമന്ത്രിയാകുന്നത്. 2002 മുതൽ 2017 വരെ പർസേക്കർ പ്രതിനിധീകരിച്ച മാണ്ഡ്രേമിൽ സിറ്റിങ് എംഎൽഎ ദയാനന്ദ് സോപ്‌തെയെ തന്നെ മത്സരിപ്പിക്കാനാണ് ബിജെപി തീരുമാനം. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ അന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന സോപ്‌തെ പർസേക്കറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. 2019ൽ ഒൻപത് കോൺഗ്രസ് നേതാക്കൾക്കൊപ്പം സോപ്‌തെ ബിജെപിയിലേക്ക് കൂടുമാറുകയായിരുന്നു.
സോപ്‌തെ മണ്ഡലത്തിലെ യഥാർത്ഥ ബിജെപി പ്രവർത്തകരെ അവഗണിക്കുകയാണെന്ന് പർസേക്കർ ആരോപിച്ചു. പാർട്ടി പ്രവർത്തകർക്കിടയിൽ സോപ്‌തെയ്‌ക്കെതിരെ കടുത്ത എതിർപ്പുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെബ്രുവരി 14നാണ് ഗോവയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 40 സീറ്റുകളിൽ 34 ഇടത്തേക്കുമുള്ള സ്ഥാനാർത്ഥിപട്ടിക ബിജെപി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്.