കമ്പ്യൂട്ടർ തകരാർ; ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സർവ്വീസ് നിലച്ചു
ഡൽഹി : സാങ്കേതിക തകരാറുമൂലം ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സേവനം നിർത്തിവച്ചത് യാത്രക്കാരെ വലച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്കൂറോളം രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലെയും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കമ്പ്യൂട്ടര്‍ ശൃംഖല തകരാറിലാവുകയായിരുന്നു.
ഇന്‍ഡിഗോയുടെ കമ്പ്യൂട്ടര്‍ ശൃംഖല പ്രവര്‍ത്തനരഹിതമായതോടെ യാത്രക്കാരുടെ വിവരങ്ങള്‍ ലഭ്യമാകാത്തതിനെ തുടർന്ന് ചെക്ക്-ഇന്‍ സംവിധാനങ്ങള്‍ നിലച്ചു. തുടർന്ന് ദില്ലി, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങി കിടന്നത്. സംഭവത്തിൽ പ്രതിഷേധവുമായി ആളുകൾ രംഗത്തെത്തി. വിമാനത്താവളങ്ങളിൽ കുടുങ്ങി കിടക്കുന്നവർ സമൂഹമാധ്യമങ്ങിലൂടെ ചിത്രങ്ങളും വിവരങ്ങളും പങ്കുവെച്ചു.
അതേസമയം, സാങ്കേതിക തകരാറുമൂലം യാത്രക്കാരുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ചുകൊണ്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസ്താവന ഇറക്കി. ഒന്നര മണിക്കൂറിന് ശേഷം പ്രശ്‌നം പരിഹരിച്ചതായും ചെക്ക്-ഇന്‍ സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്