കമ്പ്യൂട്ടർ തകരാർ; ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സർവ്വീസ് നിലച്ചു

0

ഡൽഹി : സാങ്കേതിക തകരാറുമൂലം ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സേവനം നിർത്തിവച്ചത് യാത്രക്കാരെ വലച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്കൂറോളം രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലെയും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കമ്പ്യൂട്ടര്‍ ശൃംഖല തകരാറിലാവുകയായിരുന്നു.

ഇന്‍ഡിഗോയുടെ കമ്പ്യൂട്ടര്‍ ശൃംഖല പ്രവര്‍ത്തനരഹിതമായതോടെ യാത്രക്കാരുടെ വിവരങ്ങള്‍ ലഭ്യമാകാത്തതിനെ തുടർന്ന് ചെക്ക്-ഇന്‍ സംവിധാനങ്ങള്‍ നിലച്ചു. തുടർന്ന് ​ദില്ലി, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങി കിടന്നത്. സംഭവത്തിൽ പ്രതിഷേ​ധവുമായി ആളുകൾ രം​​ഗത്തെത്തി. വിമാനത്താവളങ്ങളിൽ കുടുങ്ങി കിടക്കുന്നവർ‌ സമൂഹമാധ്യമങ്ങിലൂടെ ചിത്രങ്ങളും വിവരങ്ങളും പങ്കുവെച്ചു.

അതേസമയം, സാങ്കേതിക തകരാറുമൂലം യാത്രക്കാരുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ചുകൊണ്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസ്താവന ഇറക്കി. ഒന്നര മണിക്കൂറിന് ശേഷം പ്രശ്‌നം പരിഹരിച്ചതായും ചെക്ക്-ഇന്‍ സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്

You might also like

-