സ്വര്‍ണക്കടത്തിലെ പ്രധാനി കണ്ണി റമീസ് മലപ്പുറത്ത്പിടിയിൽ

നയതന്ത്രപാഴ്സല്‍ വഴി  കെ ടി റിമിസിന് വേണ്ടിയാണെന്നാണ് സ്വപനയും സന്ദീപ് സ്വർണക്കടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത് കേസിൽ വൻറാക്കറ്റുകൾ ഉള്പെട്ടതായാണ് വിവരം

0

സ്വർണക്കടത്ത് കേസിലെ പ്രധാനി കെ.ടി. റമീസ് മലപ്പുറത്ത് കസ്റ്റംസ് പിടിയിൽ സ്വര്‍ണകടത്തിലെ മുഖ്യ സൂത്രധാരകനും പ്രധാനിയായ കെ.ടി. റമീസ് എന്ന കസ്റ്റംസ് വ്യകത്മാക്കി . മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയാൻ ഇയാൾ .റമീസിനെ കൊച്ചിയിലെത്തിച് ചോദ്യം ചെയ്യും ശേഷം കോടതിയില്‍ഹാജരാക്കും.പ്രതിയെ കസ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടും മുൻപ്നെടുമ്പാശേരി വിമാനത്താവളം വഴി തോക്ക് കടത്തിയ കേസിലെ പ്രതിയാണ് റമീസ്. രണ്ടു ബാഗുകളിലായി ആറു റൈഫിളുകള്‍ ഗ്രീന്‍ചാനല്‍വഴി കടത്താന്‍ ശ്രമിക്കവെയാണ് കസ്റ്റംസ് പിടികൂടിയത്.നയതന്ത്രപാഴ്സല്‍ വഴി  കെ ടി റിമിസിന് വേണ്ടിയാണെന്നാണ് സ്വപനയും സന്ദീപ് സ്വർണക്കടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത് കേസിൽ വൻറാക്കറ്റുകൾ ഉള്പെട്ടതായാണ് വിവരം

അതേസമയം ബംഗുളൂരുവിൽ പിടിയിലായ സ്വപ്നയും സന്ദീപും ബെംഗളുരുവില്‍നിന്ന് മുങ്ങാനും പദ്ധതിയിട്ടു. അതേസമയം, സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും വൈകിട്ട് കൊച്ചിയിലെത്തിക്കും. റോഡ് മാര്‍ഗം എത്തിക്കാനാണ് എന്‍ഐഎ തീരുമാനം. പാസ്പോര്‍ട്ടും രണ്ടുലക്ഷം രൂപയും പിടിച്ചെടുത്തു. ഇരുവരും ബെംഗളൂരിവിലേക്ക് തിരിച്ചത് വ്യാഴാഴ്ച രാത്രിയോടെയാണ്. ഇന്നലെ മുറിയെടുത്ത് ഇവർ അരമണിക്കൂറിനകം എന്‍ഐഎയുടെ പിടിയിലായി.അന്വേഷണ സംഘത്തലവന്‍ എന്‍ഐഎ ഡിവൈഎസ്പി, സി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ബംഗലൂരുവിലെത്തിയിരുന്നു. രാത്രിതന്നെ ‍‍ഡൊംലൂരിലെ എന്‍ഐഎ ഓഫീസില്‍ ഇവരെ ചോദ്യം ചെയ്തിരുന്നു.

ഭര്‍ത്താവിനും രണ്ടുമക്കള്‍ക്കുമൊപ്പം ബംഗലൂരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപാര്‍ട്മെന്‍റ് ഹോട്ടലിലായിരുന്നു സ്വപ്ന. ഇവിടെ നിന്നാണ് സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണായതാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്ന ഒളിവില്‍ പോയത്.

You might also like

-