കേരളത്തിലെ സർണക്കടത്ത് അമിത്ഷാ യോഗം വിളിച്ചു
വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.
ഡല്‍ഹി: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേസുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം വിളിച്ചു ചേര്‍ത്തത്. സ്വര്‍ണ്ണക്കടത്തു കേസിലെ നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.തെളിവുകള്‍ ലഭിക്കുന്നതനുസരിച്ച് അന്വേഷണം ഉന്നതരിലേയ്ക്കും നീളുമെന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉണ്ടാതെന്നാണ് സൂചന.
എന്‍ ഐ എയുടെ അന്വേഷണ രീതികളും യോഗം വിലയിരുത്തി. കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇടപെട്ടിരുന്നു.നേരത്തെ ധനമന്ത്രി നിര്‍മ്മല സീതാരാമനും വി മുരളീധരനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കേണ്ടത് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍സും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമാണ്. ഇതിന്റെ മുന്നോടിയായിട്ടാണ് ഫൈസല്‍ ഫരീദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.