സ്വര്ണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നു ഇ ഡി കോടതിയിൽ ഒരു ദിവസ്സം കുടി കസ്റ്റഡി അനുവദിച്ചു

നയാത്ര ബാഗേജിൽ സ്വര്ണക്കടത്തു നടക്കുന്നുണ്ടെന്നത് ശിവശൻറിനും അറിയാം കോണ്‍സുലേറ്റിലെ അക്കൌണ്ടന്‍റായ ഖാലിദുമായി ശിവശങ്ക റിന് അടുത്ത ബന്ധമുള്ളതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

0

കൊച്ചി ;തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് ശിവശങ്കറിന്റെ അറിവോടെയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി).കോടതിയെ ബോധിപ്പിച്ചു ശിവശങ്കറിന് നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയത് കൃത്യമായി അറിയാമായിരുന്നുവെന്നും ഇക്കാര്യം കേസിലെ പ്രധാന പ്രതി സ്വപ്‍ന സുരേഷ് മൊഴി നൽകിയിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കി.

ANI
നയാത്ര ബാഗേജിൽ സ്വര്ണക്കടത്തു നടക്കുന്നുണ്ടെന്നത് ശിവശൻറിനും അറിയാം കോണ്‍സുലേറ്റിലെ അക്കൌണ്ടന്‍റായ ഖാലിദുമായി ശിവശങ്ക റിന് അടുത്ത ബന്ധമുള്ളതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങള്‍ ശിവശങ്കര്‍ ചോര്‍ത്തി നല്‍കിയിരുന്നതായും വിവരങ്ങള്‍ ലഭിച്ചതായി ഇ.ഡി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒരു ദിവസം കൂടി കസ്റ്റഡി വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ആവശ്യപ്പെട്ടത് ഈദ് യുടെ ആവശ്യം പരിഹനിച്ചാണ് കോടതി ഒരുദിവസം കുടി കസ്റ്റഡിയിൽ വെക്കാൻ അനുമതി നൽകിയത് . അതെ സമയം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
You might also like

-