സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കൊച്ചി എന്‍.ഐ.എ കോടതി പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു
സ്വപ്നയേയും സന്ദീപ് നായരേയും എന്‍.ഐ.എ കസ്റ്റഡിയില്‍ ആവശ്യപ്പെടും. എൻ.ഐ.എ പ്രത്യേക ജഡ്ജ് പി.കൃഷ്ണകുമാര്‍ കോടതിയിലെത്തിയിരുന്നു. പ്രധാന്യം കണക്കിലെടുത്ത് ഞായറാഴ്ച പ്രത്യേക സിറ്റിങ് ഒരുക്കിയത്
സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കൊച്ചി എന്‍.ഐ.എ കോടതി പതിനാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു . സ്വപ്നയേയും സന്ദീപ് നായരേയും എന്‍.ഐ.എ കസ്റ്റഡിയില്‍ ആവശ്യപ്പെടും. എൻ.ഐ.എ പ്രത്യേക ജഡ്ജ് പി.കൃഷ്ണകുമാര്‍ കോടതിയിലെത്തിയിരുന്നു. പ്രധാന്യം കണക്കിലെടുത്ത് ഞായറാഴ്ച പ്രത്യേക സിറ്റിങ് ഒരുക്കിയത്. കോടതിയിലേക്കുള്ള യാത്ര കനത്ത പൊലീസ് അകമ്പടിയിലാണ്.കൊച്ചിയിലെത്തിക്കുന്നതിന് മുമ്പ് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു .
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കലൂരിലുള്ള എൻഐഎ ഓഫീസിലെത്തിച്ചു. ഇവരെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പുലർച്ചെ ബംഗളുരുവിൽനിന്ന് തിരിച്ച സംഘത്തിന്‍റെ വാഹനം കുതിരാനിൽവെച്ച് കേടായതിനെ തുടർന്ന് സ്വപ്നയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് സ്വപ്നയെയും സന്ദീപിനെയും എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.