സ്വപനസുരേഷിനെയും സന്ദീപ് നായരെയും തിരുവന്തപുറത്തെത്തിച്ചു കരകുളത്തെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ്
സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തിൽ കസ്റ്റംസ് റെയ്ഡ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തിൽ കസ്റ്റംസ് റെയ്ഡ്. നെടുമങ്ങാടുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലാണ് കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. അതേസമയം സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലെടുത്ത കൊടുവള്ളി ഷമീമിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തുകയാണ്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസം മുഖ്യപ്രതി ഫൈസൽ ഫരീദിന്റെ തൃശൂരിലെ വീട്ടിലും കോഴിക്കോട്ടെ കൊടുവള്ളിയിലെ ജ്വല്ലറിയിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ജ്വല്ലറിയിലെ സ്വർണം കസ്റ്റംസ് കണ്ടുകെട്ടി.വിമാനത്താവളത്തില്‍ നിന്ന് പല തവണകളായി പുറത്തെത്തിച്ച സ്വര്‍ണ്ണം സന്ദീപ് നായരാണ് സൂക്ഷിച്ചതെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സന്ദീപിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.
അതേസമയം സ്വപ്ന സുരേഷിനെയും തലസ്ഥാനത്ത് എത്തിച്ചു. രണ്ട് സംഘമായാണ് എന്‍ഐഎ സംഘം പരിശോധന നടത്തുന്നത്.സന്ദീപ് നായരുടെ നെടുമങ്ങാട്ടുള്ള സ്ഥാപനത്തിലും റെയിഡ് നടത്തി. കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്.കേസില്‍ ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യും. ശിവശങ്കറിന്‍റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്