സ്വര്‍ണക്കടത്ത് കേസ്:ശിവശങ്കറുമായി സ്വപ്നക്ക് അടുത്ത ബന്ധം മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ സ്വാധീനം, : എൻ.ഐ.എ
കോൺസുലേറ്റിൽ നിന്ന് രാജിവെച്ച ശേഷവും 1000 ഡോളർ പ്രതിഫലം കോൺസുലേറ്റ് നൽകിയിരുന്നതായും സ്വപ്ന ഇല്ലാതെ കോൺസുൽ ജനറലിന്റെ ജോലികൾ ഒന്നും നടന്നിരുന്നില്ലായെന്നും എൻ.ഐ.എ കോടതിയെ ധരിപ്പിച്ചു
തിരുവനന്തപുരം കോടതിയെ അറിയിച്ചു. സ്വപ്നയുടെ ജാമ്യ ഹർജിയെ എതിർത്തുകൊണ്ട് എൻഐഎ അസിസ്റ്റന്റ് സോളിസിസ്റ്റർ ജനറലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി അനൗപചാരികമായ ബന്ധമുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു. കോൺസുലേറ്റിൽ നിന്ന് രാജിവെച്ച ശേഷവും 1000 ഡോളർ പ്രതിഫലം കോൺസുലേറ്റ് നൽകിയിരുന്നതായും സ്വപ്ന ഇല്ലാതെ കോൺസുൽ ജനറലിന്റെ ജോലികൾ ഒന്നും നടന്നിരുന്നില്ലായെന്നും എൻ.ഐ.എ കോടതിയെ ധരിപ്പിച്ചു .സ്വർണക്കടത്ത് ഗൂഢാലോചനയിൽ സ്വപ്നയുടെ പങ്ക് വലുതാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സ്വപ്നയുടെ മെന്ററായും ശിവശങ്കർ പ്രവർത്തിച്ചിരുന്നുവെന്നും എൻഐഎ വ്യക്തമാക്കി,സ്പേസ് പാർക്കിൽ ജോലി വാഗ്ദാനം ചെയ്തത് ശിവശങ്കറായിരുന്നു. സ്പേസ് പാർക്ക് പ്രോജക്ടിൽ സ്വപ്നയ്ക്ക് വൻ സ്വാധീനം ഉണ്ടായിരുന്നു.വിദേശത്തും സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടെന്നും എൻഐഎ അറിയിച്ചു. കോണ്‍സുലേറ്റിൽനിന്ന് രാജിവച്ചശേഷവും 1000 ഡോളർ ശന്പളം ലഭിച്ചിരുന്നു. സ്വർണക്കടത്തിൽ ഇടപെട്ടവർക്ക് ഓരോ ഇടപാടിലും 50,000 രൂപ വീതം നൽകിയിരുന്നുവെന്നും എൻഐഎ കോടതിയെ അറിയിച്ചു.
അതെ സമയം കേസില്‍ സ്വപ്ന സുരേഷ് നൽകിയ ജാമ്യ ഹർജിയിൽ അന്തിമ വാദം തുടങ്ങി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിലവില്‍ 14 പേരെ എന്‍.ഐ.എ പിടികൂടിയെന്നാണ് നേരത്തെ കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയെ അറിയിച്ചത്. രാജ്യത്തിനകത്തും പുറത്തുമായി വലിയ നെറ്റ്വര്‍ക്കാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്നും എന്‍.ഐ.എ പറഞ്ഞു. ഇനിയും കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന സൂചനയാണ് എന്‍.ഐ.എ നല്‍കുന്നത്. കേസിലെ രണ്ടാം പ്രതിയായ സ്വപ്നയ്ക്ക് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം എത്തുന്നത് കൃത്യമായി അറിയാമായിരുന്നുവെന്നതിന് തെളിവ് ലഭിച്ചതായും എന്‍.ഐ.എ വ്യക്തമാക്കുന്നു.