ഹൈക്കോടതി വിധി വെള്ളാപ്പള്ളിയുടെ അഴിമതിക്കും അക്രമത്തിനുമേറ്റ കനത്ത തിരിച്ചടി ഗോകുലം ഗോപാലന്‍.
വഞ്ചനാ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഉള്‍പ്പടെ ട്രസ്റ്റിന്റെ ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നതാണ് ഭേദഗതി. ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും ഭേദഗതി ബാധകമാണ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്ക് വിധി തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തല്‍
കൊച്ചി| എസ്എന്‍ ട്രസ്റ്റ് ബൈലോയില്‍ ഭേദഗതി വരുത്താനുള്ള ഹൈക്കോടതി വിധി വെള്ളാപ്പള്ളിയുടെ അഴിമതിക്കും അക്രമത്തിനുമേറ്റ കനത്ത തിരിച്ചടിയാണെന്ന് ശ്രീനാരായണ ധര്‍മ്മവേദി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍. ഈ വിജയം സത്യത്തിന്റേതാണെന്നും ഇനി നീതിപൂര്‍വമുള്ള തെരഞ്ഞെടുപ്പുകള്‍ നടക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഡിവിഷന്‍ ബഞ്ചിന്റെ വിധി ഭൂരിപക്ഷ ശ്രീനാരായണീയരും നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യും. വെള്ളാപ്പള്ളി പതിറ്റാണ്ടുകളായി ശ്രീ നാരായണീയ സമൂഹത്തെ പറ്റിച്ചു ജീവിക്കുകയാണ്. അതിനു അറുതി വരുത്താന്‍ വിധി സഹായകമാകും’ ഗോകുലം ഗോപാലന്‍ പറഞ്ഞു.
വഞ്ചനാ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഉള്‍പ്പടെ ട്രസ്റ്റിന്റെ ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നതാണ് ഭേദഗതി. ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും ഭേദഗതി ബാധകമാണ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്ക് വിധി തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തല്‍.കേസുകളില്‍ കുറ്റവിമുക്തരാകും വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. മുന്‍ട്രസ്റ്റ് അംഗം അഡ്വ. ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ട്രസ്റ്റിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാന്‍ ഭേദഗതി വേണമെന്നായിരുന്നു ആവശ്യം.
അതേസമയം ക്രിമിനൽ കേസുള്ളവർ SN ട്രസ്റ്റ് ഭാരവാഹികളാകരുതെന്ന ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി സെക്രട്ടറിവെള്ളാപ്പള്ളി നടേശൻ. വിധി തന്നെമാത്രം ബാധിക്കുന്നത് അല്ല ട്രസ്റ്റിലേ എല്ലാവർക്കും ബാധകമാണെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.എസ് എൻ ട്രസ്റ്റിന്റെ ഭരണഘടനയിൽ ഭേദഗത്തി വേണമെന്ന് ആവശ്യപ്പെട്ട് ചിലർ കോടതിയെ സമീപിച്ചു. പൊതു വിധിയാണ് വന്നത്. തന്നെമാത്രം ബാധിക്കുന്നത് അല്ല. ട്രസ്റ്റിലേ എല്ലാവർക്കും ബാധകമാണ്.പ്രതി ചേർത്തത് കൊണ്ടു മാത്രം കാര്യമില്ല, ചാർജ് ഷീറ്റ് കൊടുത്താൽ മാത്രമേ വിധിക്ക് പ്രസ്ക്തിയുള്ളൂ എന്നാണ് വിധിയിൽ പറയുന്നത്. ഹൈക്കോടതി വിധിയിലൂടെ തന്റെ സ്ഥാനം നഷ്‌ടപ്പെടില്ല. ഒരു കേസിലും തനിക്കെതിരെ കുറ്റപത്രം നിലവിലില്ല.
താൻ ഇനി സെക്രട്ടറിസ്ഥാനത്തേക്ക് വരരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം ഇടപെടലുകൾക്ക് പിന്നിലെന്നും വെള്ളാപ്പള്ളി പറഞ്ഞു.എസ് എന്‍ ട്രസ്റ്റ് ബൈലോയില്‍ നിർണായക ഭേദഗതിക്കാണ് ഹൈക്കോടതി അംഗീകാരം നൽകിയത്. വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് ഉത്തരവ്. എസ് എന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിത്വത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് വ്യവസ്ഥചെയ്യുന്നതാണ് ഭേദഗതി.