‘സ്വര്‍ണ ഹൃദയമുള്ള മത്സ്യം’ മുംബൈയില്‍ മുക്കുവന്മാര്‍ക്ക് ‘ലോട്ടറി’: 30 കിലോ തൂക്കമുള്ള അത്ഭുത മത്സ്യം ലേലത്തിന് പോയത് 5.5 ലക്ഷം രൂപയ്ക്ക്

അഞ്ചര ലക്ഷം രൂപയാണ് അത്ഭുത മത്സ്യത്തിന് ലേലത്തില്‍ ലഭിച്ചത്. തരമനുസരിച്ച് വിലയില്‍ വ്യത്യാസം വരാറുണ്ടെങ്കിലും 1000 രൂപ മുതലാണ് കിലോയ്ക്ക് ഗോല്‍ മത്സ്യത്തിന്റെ വില

0

മുംബൈ :മുംബയിലെ മുക്കുവ സഹോദരങ്ങളെ അപൂര്‍വ മത്സ്യം ഒറ്റദിവസം കൊണ്ട് ലക്ഷാധിപതികളാക്കി. മുംബൈ സ്വദേശികളായ മഹേഷ് മെഹര്‍ ഭാരത് എന്നീ സഹോദരങ്ങള്‍ക്കാണ് സ്വര്‍ണ ഹൃദയമുള്ള മത്സ്യം എന്നറിയപ്പെടുന്ന ഗോല്‍ ഫിഷിനെ മത്സ്യബന്ധനത്തിനിടെ ലഭിച്ചത്. നിരവധി ഔഷധ മൂല്യമുള്ള ഗോല്‍ മത്സ്യം വളരെ അപൂര്‍വമായെ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കാറുള്ളു.
30 കിലോയോളം ഭാരമുള്ള മത്സ്യമാണ് മഹേഷിന്റെയും ഭരതിന്റെയും വലയില്‍ കുടങ്ങിയത്. അഞ്ചര ലക്ഷം രൂപയാണ് അത്ഭുത മത്സ്യത്തിന് ലേലത്തില്‍ ലഭിച്ചത്. തരമനുസരിച്ച് വിലയില്‍ വ്യത്യാസം വരാറുണ്ടെങ്കിലും 1000 രൂപ മുതലാണ് കിലോയ്ക്ക് ഗോല്‍ മത്സ്യത്തിന്റെ വില.
സിംഗപ്പൂര്‍, മലേഷ്യ, ഇന്‍ഡോനേഷ്യ, ഹോംകോങ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിരവധി ആവശ്യക്കാര്‍ ഉള്ളതിനാല്‍ തന്നെ കയറ്റുമതിക്കാണ് ഗോല്‍ മത്സ്യം കൂടുതലായി ഉപയോഗിക്കുന്നത്. കൊളാജെന്‍ എന്ന അതിവിശിഷ്യമായ മാംസ്യം വളരെ കൂടുതല്‍ അടങ്ങിയിട്ടുള്ള മത്സ്യമാണിത്. ഔഷധങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് കൊളാജന്‍ ഉപയോഗിക്കുന്നു. അതുകൊണ്ടു തന്നെ ആഗോള തലത്തില്‍ ഗോല്‍ മത്സ്യത്തിന് ആവശ്യക്കാരും ഏറെയാണ്

You might also like

-