എഴുന്തുവാ ..എഴുന്തുവാ തലൈവാ ….. കരുണാനിധിയുടെ ആരോഗ്യനില  അതീവ ഗുരുതരം ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായെന്ന് കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍

കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി കൂടിക്കാഴ്ച നടത്തി

0

തമിഴ്നാട്ടിൽ മദ്യ ഷാപ്പുകൾ ആറുമണിയോടെ അടക്കാൻ പോലീസ് നിർദേശം

പൊലീസിന് ജാഗ്രത നിർദേശം ലിവിലുള്ള പോലീസുകാർ യൂണിഫോമിൽ ജോലിക്കെത്താൻ നിർദേശം

കാവേരി ആശുപത്രിക്കുമുന്നിൽ സായുധപോലീസ്

കരുണാനിധിയുടെ വീടിനുമുന്നിലും വൻ പോലീസ് കാവൽ

രാജാജി ഹാളിലും കനത്തസുരക്ഷാ

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായി എം കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.പ്രധാന ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായെന്ന് കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.അതേസമയം, കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി കൂടിക്കാഴ്ച നടത്തി. കനിമൊഴി, എംകെ അഴഗിരി, ടിആര്‍ ബാലു തുടങ്ങി നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.കരുണാനിധിയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായെന്ന് പ്രചരിച്ചതോടെ നിരവധി ഡിഎംകെ പ്രവര്‍ത്തകരാണ് ആശുപത്രി പരിസരത്തേക്ക് എത്തുന്നത്.സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വന്‍പൊലീസ് സന്നാഹത്തെയാണ് ആശുപത്രി പരിസരത്ത് നിയോഗിച്ചിരിക്കുന്നത്.കഴിഞ്ഞ കുറെ ദിവസങ്ങളായി കരുണാനിധി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടയ്ക്ക് ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പിന്നീട് വീണ്ടും ഗുരുതരാവസ്ഥയിലേക്ക് മാറുകയായിരുന്നു.

You might also like

-