വിമാനത്തിൽനിന്നും ചാടി 94ാം ജന്മദിനം ആഘോഷിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ലിയൂ ബുഷ്
ജൂണ്‍ 12 ചൊവ്വാഴ്ച കുടുംബാംഗങ്ങളുമൊത്ത് മയിന്‍ കെന്നിബങ്ക് ഫോര്‍ട്ടിായിരുന്ന ബുഷിന്‍രെ 94ാമത് ജന്മദിനം ആഘോഷിച്ചത്
ടെക്‌സസ്: അമേരിക്കന്‍ ചരിത്രത്തില്‍ 94ാമത് ജന്മദിനം ആഘോഷിക്കുന്ന ആദ്യ പ്രസിഡന്റ് പദവി ജോര്‍ജ് എച്ച് ഡബ്ലിയു ബുഷിന്.
ജൂണ്‍ 12 ചൊവ്വാഴ്ച കുടുംബാംഗങ്ങളുമൊത്ത് മയിന്‍ കെന്നിബങ്ക് ഫോര്‍ട്ടിായിരുന്ന ബുഷിന്‍രെ 94ാമത് ജന്മദിനം ആഘോഷിച്ചത്.ഏപ്രില്‍ മാസം പ്രഥമ വനിത ബാര്‍ബറ ബുഷിന്റെ മരണ ശേഷം പല തവണ ബുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും, ചികിത്സക്ക് ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.അമേരിക്കന്‍ പ്രസിഡന്റുമാരില്‍ കൂടുതല്‍ വര്‍ഷം ദാമ്പത്യ ജീവിതം നയിക്കാന്‍ (73 വര്‍ഷം) അവസരം ലഭിച്ചതും ബുഷ് ബാര്‍ബറ ദമ്പതികള്‍ക്കായിരുന്നു.80, 85, 90 ജന്മദിനം ആഘോഷിച്ചു ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ നിന്നും പാരച്ച്യൂട്ടിന്റെ സഹായത്തോടെ താഴെ ചാടിയായിരുന്നു.
ബുഷിന് നാല് മാസങ്ങള്‍ക്ക് ശേഷം ജനിച്ച ജിമ്മി കാര്‍ട്ടര്‍ ഈ വര്‍ഷം ഒക്ടോബര്‍ 1 ന് 94ാം ജന്മദിനം ആഘോഷിക്കാം.
1989 ജനുവരി 20 മുതല്‍ 1993 ജനുവരി 20 വരെ അമേരിക്കയുടെ 41ാമത് പ്രസിഡന്റായിരുന്നു ബുഷ്. പ്രസിഡന്റ് ജോര്‍ജ് ബുഷ്, റോബിന്‍ ബുഷ്, ജെബ് ബുഷ്, നീല്‍, മാര്‍വിന്‍, ഡൊറോത്തി എന്നിവര്‍ മക്കളാണ്.