പൗരത്വ നിയമഭേദഗതി പ്രമുഖരെ വലയിലാക്കാനുള്ള ബി ജെ പി ശ്രമം പാളി വിയോജിപ്പ് അറിയിച്ചു ഓണക്കൂറും സുസൈപാക്യവും
റിജിജു ആദ്യം കണ്ടത് സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറിനെയായിരുന്നു. തന്‍റെ വിയോജിപ്പ് ഓണക്കൂര്‍ മന്ത്രിക്ക് മുന്നിൽ മാധയമങ്ങളുടെ സാനിധ്യത്തിൽ തുറന്നടിച്ചു .
തിരുവനന്തപുരം :പൗരത്വ നിയമഭേദഗതി വിശദീകരിക്കാന്‍ ബി.ജെ.പി നടത്തിയ ജനസമ്പര്‍ക്ക പരിപാടി യിൽ ആദ്യം തന്നെ കല്ലുകടി . പ്രതീക്ഷയോടെ
കേരളത്തിലെ പ്രമുഖരെ സ്വാധിനിച്ചു അനുകൂല തരംഗമുണ്ടാക്കാൻ
ലക്ഷ്യമിട്ടിറങ്ങിയ കേന്ദ്രമന്ത്രികിരൺ റിജ്ജുവിന് നിരാശ സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍, ലത്തീന്‍ അതിരൂപത ബിഷപ്പ് ഡോ. സൂസപാക്യം, മുസ്‍ലിം അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോട് എതിര്‍പ്പ് അറിയിച്ചു. മുസ്‍ലിം അസോസിയേഷന്‍ ഭാരവാഹികള്‍ ആശങ്ക ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനവും നല്‍കി.
കേന്ദ്രമന്ത്രിമാരെ ഉള്‍പ്പെടുത്തി പൗരത്വ നിമയഭേദഗതി വിശദീകരണ സമ്പര്‍ക്ക പരിപാടിക്കാണ് ബി.ജെ.പി തുടക്കം കുറിച്ചത്. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് സമ്പര്‍ക്കത്തിന് ആദ്യമെത്തിത്. റിജിജു ആദ്യം കണ്ടത് സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറിനെയായിരുന്നു. തന്‍റെ വിയോജിപ്പ് ഓണക്കൂര്‍ മന്ത്രിക്ക് മുന്നിൽ മാധയമങ്ങളുടെ സാനിധ്യത്തിൽ തുറന്നടിച്ചു .ഒരു മതവിഭാഗത്തെ ഒഴിവാക്കി ആറ് മതങ്ങളെ മാത്രം ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്ന് സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂര്‍ കിരണ്‍ റിജ്‌ജുവിനോദ് പറഞ്ഞു ഓണക്കൂറിനു മറുപടിയായി
“ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും വിയോജിപ്പ് അറിയിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന്” മന്ത്രി പറഞ്ഞു. തുടര്‍ന്ന് മുസ്‍ലിം അസോസിയേഷന്‍ ഭാരവാഹികളുമായി റിജിജു കൂടിക്കാഴ്ച നടത്തി. ഇ.എം നജീബിന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സമുദായത്തിന്‍റെ ആശങ്ക അറിയിച്ച് നിവേദനവും ഭാരവാഹികള്‍ സമര്‍പ്പിച്ചു.
ലത്തീന്‍ അതിരൂപതാ അധ്യക്ഷന്‍ സൂസപാക്യത്തെയും കേന്ദ്രമന്ത്രി കാണാനെത്തി. പൗരത്വ നിയമം മുസ്‍ലിം സമുദായത്തെ പാർശ്വവത്കരിക്കാനെന്ന സംശയമുണ്ടായിട്ടുണ്ടെന്ന് സൂസൈപാക്യം റിജിജുവിനെ അറിയിച്ചു. തിരുവനന്തപുരം ജില്ലാ കമ്മറ്റിയാണ് നഗരത്തില്‍ സമ്പര്‍ക്കത്തില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്. സര്‍ക്കാര്‍ നയം വിശദികരിക്കാന്‍ ശ്രമിച്ചിട്ടും മൂന്നിടത്തും വിപരീത ഫലമാണ്കേന്ദ്രമന്ത്രി കിരൺ റിജ്ജുവിന് നേരിടേണ്ടി വന്നത് .പൗരത്വ നിയമ ഭേദഗതിക്കെതിരെ അനുദിനം ശക്തിയാർജ്ജിക്കുന്ന പ്രക്ഷോഭത്തെ പ്രതിരോധിക്കാനാണ് ബി. ജെ.പി രാജ്യവ്യാപകമായി പത്ത് ദിവസത്തെ തീവ്രപ്രചാരണം നടത്തുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് കോടി ഭവനങ്ങള്‍ സന്ദര്‍ശിച്ച് നിയമം എന്തെന്ന് വിശദീകരിക്കാനാണ് ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്.