“കെ സുധാകരൻ ചാർജെടുത്തത് മുതൽ കോൺഗ്രസിൽ അടിയാണ് ” വെള്ളാപ്പള്ളി നടേശൻ

കോൺഗ്രസിൽ കെ സുധാകരൻ ചാർജെടുത്തത് മുതൽ അടിയാണെന്ന് എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

0

കോൺഗ്രസിൽ കെ സുധാകരൻ ചാർജെടുത്തത് മുതൽ അടിയാണെന്ന് എസ.എൻ.ഡി.പി  യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അടി ഇപ്പോൾ കൂട്ടയടിയായിട്ടുണ്ട് എന്നും ഹൈക്കമാൻഡിനേക്കാൾ വലിയ ഹൈക്കക്കമാൻഡായി ചിലർ കോൺഗ്രസിന് അകത്ത് നിൽക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

കെ സുധാകരൻ തിരുവിതാംകൂറിലെ രാഷ്ട്രീയം മനസ്സിലാക്കിയിട്ടുണ്ടോ എന്നെനിക്കറിയില്ല. അദ്ദേഹം മലബാറുകാരനാണ്. വളർന്നുവരുന്ന പിന്നാക്ക വിഭാഗക്കാരെ വളർത്തിയ പാരമ്പര്യം തിരുവിതാംകൂറിലില്ല. എല്ലാവരെയും അവർ ജാതിപറഞ്ഞ് ആക്ഷേപിച്ചിട്ടില്ലേ. അത് പണ്ടും ഇപ്പോഴും നടത്തിയിട്ടുണ്ട്. ‘ശങ്കർ സാറിനെ തകർത്ത പ്രേതങ്ങൾ ഇന്നും കേരളത്തിൽ നിൽക്കുകയാണ്. ഇന്നലെ വരെ കൊമ്പുകോർത്തിരുന്ന ഉമ്മൻചാണ്ടിയും രമേശും ഇന്ന് എന്ത് ഐക്യമാണ്.’ – വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

 

 

You might also like

-