ഗവാസ്കറിന് ചികിത്സ യിൽ കുറവ് വരുത്തിയിട്ടില്ല ,ചികിത്സ വിലയിരുത്താൻ മെഡിക്കൽ ബോർഡ് ചേർന്നു.

കാഴ്ചക്കുള്ള ബുദ്ധിമുട്ടിന് പ്രാഥമിക പരിശോധനയിൽ കാര്യമായ തകരാറ് കണ്ടു പിടിക്കാനായില്ല

0

തിരുവനന്തപുരം: പരിക്കേറ്റ്  മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിത്സയിൽ കഴിയുന്ന പൊലീസ് ഓഫീസർ ഗവാസ്കറിന്റെ ചികിത്സ പുരോഗതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേർന്നു. ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ന്യൂറോ സർജറി, ജനറൽ സർജറി, ഇ.എൻ.ടി , ഒഫ്ത്താൽമോളജി, ഓർത്തോ പീഡിക് ഡോക്ടർമാരും പങ്കെടുത്തു.ഗവാസ്കറിന്റെ കാഴ്ചക്കുള്ള ബുദ്ധിമുട്ടിന് പ്രാഥമിക പരിശോധനയിൽ കാര്യമായ തകരാറ് കണ്ടു പിടിക്കാനായില്ല. അതിനാൽ കണ്ണിന്റെ സൂക്ഷ്മപരിശോധനക്കായി നാളെ കണ്ണാശുപത്രിയിൽ എത്തിച്ചേരാൻ ആവശ്യപ്പെട്ടു. നാളത്തെ പരിശോധനയുടേയും, തുടർന്ന് തലയുടെ ഒരു സി.ടി.സ്കാൻ കൂടെ എടുത്ത ശേഷം അതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ ചികിത്സകൾ തീരുമാനിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.

You might also like

-