ഹരിയാന മഹേന്ദഗാഡ്  19കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സൈനികന്‍ അറസ്റ്റില്‍

0

മഹേന്ദഗാഡ്: ഹരിയാനയില്‍ സി.ബി.എസ്.ഇ റാങ്ക് ജേതാവായിരുന്ന 19കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സൈനികന്‍ അറസ്റ്റില്‍. കേസിലെ മുഖ്യ പ്രതിയാണ് ഇയാള്‍. കേസില്‍ മറ്റൊരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സൈനികനായ പങ്കജും മനീഷുമാണ് അറസ്റ്റിലായത്. ഇവരുടെ അറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസില്‍ നേരത്തെ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഹരിയാന മഹേന്ദഗാഡ് ജില്ലയിലെ കനൈനയിലാണ് കേസിനാസ്പദമായ സംഭവം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിന് ശേഷം കനൈനയിലുള്ള ബസ് സ്റ്റോപ്പിന് സമീപം യുവതിയെ ഉപേക്ഷിക്കുകയും ചെയ്തു. ഉള്‍ഗ്രാമത്തില്‍ നിന്നുള്ള യുവതി പഠനത്തില്‍ മികച്ചു നിന്നിരുന്നു. സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷയില്‍ റാങ്ക് ലഭിച്ചിരുന്നു. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായ സൈനികന്‍ രാജസ്ഥാന്‍ യൂണിറ്റിലെ അംഗമാണെന്നാണ് റിപ്പോര്‍ട്ട്.

 

You might also like

-