ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടുവെന്നു വിശ്വസിക്കുന്നതായി ട്രമ്പ്
ഈ കൊലപാതകത്തിനു സല്‍മാന്‍ ഉത്തരവ് നല്‍കിയെന്നുള്ള ആരോപണം അമേരിക്കയുടെ സഖ്യകക്ഷിയായ സൗദിയുമായുള്ള നയതന്ത്രബന്ധത്തെ സാരമായി ബാധിക്കുമെന്നും പ്രസിഡന്റ് ചൂണ്ടികാട്ടി.
വാഷിംഗ്ടണ്‍: സൗദി ജേര്‍ണലിസ്റ്റും, സൗദി പ്രിന്‍സ് മെഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനുമായിരുന്ന ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കുന്നതായി ഒക്ടോബര്‍ 18 വ്യാഴാഴ്ച ഓവല്‍ ഓഫീസില്‍ ന്യൂയോര്‍ക്ക് ടൈംസുമായി നടത്തിയ അഭിമുഖത്തില്‍ പ്രസിഡന്റ് ട്രമ്പ് പറഞ്ഞു.
ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി ഉന്നതരുടെ പങ്ക് സംശയാതീതമായി തെളിയിക്കപ്പെട്ടതായും ഇന്റലിജന്‍സ് റിപ്പോര്‍്ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെന്നും ട്രമ്പ് വ്യക്തമാക്കി.സൗദി പ്രിന്‍സ് സല്‍മാന്‍ ഖഷോഗിയുടെ വധത്തിന് ഉത്തരവാദിയാണെന്ന് നേരത്തെ പറഞ്ഞിരുന്നത് ഈയ്യിടെ ട്രമ്പ് ആവര്‍ത്തിക്കുന്നതില്‍ വിമുഖത കാട്ടിയിരുന്നു.
ഈ കൊലപാതകത്തിനു സല്‍മാന്‍ ഉത്തരവ് നല്‍കിയെന്നുള്ള ആരോപണം അമേരിക്കയുടെ സഖ്യകക്ഷിയായ സൗദിയുമായുള്ള നയതന്ത്രബന്ധത്തെ സാരമായി ബാധിക്കുമെന്നും പ്രസിഡന്റ് ചൂണ്ടികാട്ടി.സ്റ്റേറ്റ് സെക്രട്ടറി മൈക്ക് ഹോംപിയൊ നല്‍കിയ റിപ്പോര്‍ട്ടിന് ശേഷമാണ് ട്രമ്പിന്റെ നിലപാടില്‍ മാറ്റം വരുത്തിയത്.
വെര്‍ജീനിയില്‍ നിന്നുള്ള ഗ്രീന്‍കാര്‍ഡ് ഹോള്‍ഡറും, വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന കൊല്ലപ്പെട്ടുവെന്നു വിശ്വസിക്കുന്ന ജമാര്‍ ഖഷോഗി ഒക്ടോബര്‍ 2ന് ഫിയാന്‍സിയുമായുള്ള വിവാഹത്തിന് ആവശ്യമായ രേഖ വാങ്ങുന്നതിന് ടര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിലേക്ക് പോയ ജമാല്‍ പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു.